ഹൈദരാബാദ്: പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമയാണ് 'കൽക്കി 2898 എഡി'. ട്രെയിലർ ലോഞ്ചിന് മുന്നോടിയായി, കൽക്കി 2898 എഡി ടീം ഗംഭീരമായ കൗണ്ട്ഡൗൺ പോസ്റ്റർ അനാച്ഛാദനം ചെയ്‌തു. റിലീസിന് ആറ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ചിത്രത്തെ കുറിച്ച് സംവിധായകൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയും ശ്രദ്ധനേടി.
വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രം മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. 'കാശി' അഥവാ 'വാരണസി' പശ്ചാത്തലമാക്കി ഗംഗ നദിയുടെ സമീപത്തായ് ചിത്രീകരിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് 'കൽക്കി 2898 എഡി'. ആദ്യത്തേത് 'കാശി', രണ്ടാമത്തേത് 'കോംപ്ലക്‌സ്', മൂന്നാമത്തേത് 'ശംഭാള'. ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലേക്കെത്താന്‍ മനുഷ്യർ നടത്തുന്ന ശ്രമങ്ങളാണ് 'കൽക്കി 2898 എഡി' യിൽ പ്രധാനമായും ആവിഷ്‌കരിക്കുന്നത്.
ശംഭാള രാജ്യത്തിന്‍റെ പശ്ചാത്തലത്തിൽ, 'ശംഭാള: വീടിനായി കാത്തിരിക്കുന്നു' എന്ന അടിക്കുറിപ്പിനൊപ്പം പരന്നുകിടക്കുന്ന പാറക്കെട്ടുകളുടെ മുകളിൽ ഒരു കൂറ്റൻ ഉണങ്ങിയ ആൽമരം പോസ്റ്ററിൽ കാണിക്കുന്നു. ജലാശയങ്ങളും പച്ചപ്പുള്ളതും മനോഹരമായ ഭൂപ്രകൃതി, മുമ്പത്തെ ശംഭാളയില്‍ നിന്നും തികച്ചും വ്യത്യസ്‌തമായാണ് കോംപ്ലക്‌സിന്‍റെ പോസ്റ്റര്‍. 'കോംപ്ലക്‌സ്: ലോകം കീഴടക്കി' എന്നാണ് പോസ്റ്ററിന് കൗതുകകരമായ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. 'കാശി: അവസാന നഗരം' എന്ന അടിക്കുറിപ്പോടെയാണ് കാശിയുടെ പോസ്റ്റര്‍.
ബിസി 3102 മുതൽ എഡി 2898 വരെയുള്ള കാലഘട്ടത്തിലാണ് ചിത്രം, 6000 വർഷത്തെ പര്യവേക്ഷണം നടത്തുകയാണ് ചിത്രമെന്ന് സംവിധായകൻ നാഗ് അശ്വിൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദിഷ പടാനി, അന്ന ബെൻ, തുടങ്ങി ഒരു മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. സെർബിയൻ ഛായാഗ്രാഹകൻ ജോർഡ്ജെ സ്റ്റോജിൽകോവിച്ച്, കോത്തഗിരി വെങ്കിടേശ്വര റാവു എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.
ALSO READ:'വില്ലനായി അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു, കൽക്കിയില്‍ റോള്‍ ലഭിച്ചതില്‍ സന്തോഷം': കമൽ ഹാസൻ