കേരളം

kerala

ETV Bharat / entertainment

കൽക്കി 2898 എഡി: റിലീസിന് മുന്നോടിയായി പ്രഭാസ് ആരാധകരോട് മാപ്പ് ചോദിച്ച് അമിതാഭ് ബച്ചൻ - Amitabh apologizes to Prabhas fans - AMITABH APOLOGIZES TO PRABHAS FANS

കൽക്കി 2898 എഡി 2024 ജൂൺ 27-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ്ങിന് ലോകമെമ്പാടും മികച്ച പ്രതികരണം.

KALKI 2898 AD FILM RELEASE കൽക്കി 2898 എഡി AMITABH BACHCHAN  KALKI 2898 AD
AMITABH APOLOGY TO PRABHAS FANS (ETV Bharat)

By ETV Bharat Kerala Team

Published : Jun 24, 2024, 12:20 PM IST

Updated : Jun 24, 2024, 12:36 PM IST

നാഗ് അശ്വിൻ സംവിധാനം ചെയ്‌ത കൽക്കി 2898 എഡിയുടെ അഡ്വാൻസ് ബുക്കിങ് ലോകമെമ്പാടും മികച്ച പ്രതികരണങ്ങളോടെ കുതിച്ചുയരുന്നു. പ്രഭാസിന്‍റെ 'കൽക്കി' മൂന്ന് ദിവസത്തിനകം തിയേറ്ററുകളിലെത്തും. ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലറുകൾ പ്രതീക്ഷകൾ വൻതോതിൽ ഉയർത്തിയിട്ടുണ്ട്. ഭൈരവനായി പ്രഭാസിൻ്റെയും അശ്വത്ഥാമാവായി അമിതാഭ്‌ ബച്ചൻ്റെയും സംഘട്ടന രംഗങ്ങൾ ശ്രദ്ധേയമായിരുന്നു.

അടുത്തിടെ പ്രഭാസ്, ദീപിക പദുക്കോൺ, കമൽഹാസൻ, അമിതാഭ് ബച്ചൻ, നിർമ്മാതാക്കളായ സ്വപ്‌ന, പ്രിയങ്ക ദത്ത് എന്നിവർ ഒരു പ്രത്യേക അഭിമുഖം നൽകിയിരുന്നു. അഭിമുഖത്തിനിടെ പ്രഭാസ് ആരാധകരോട് തൊഴു കൈകളോടെ ബിഗ്‌ ബി മാപ്പുപറഞ്ഞ ഒരു രസകരമായ സംഭവവും ഉണ്ടായി. ഇതു സംബന്ധിച്ച് താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...

"ഈ പ്രോജക്‌ടിനെക്കുറിച്ച് സംസാരിക്കാൻ നാഗ് അശ്വിൻ വന്നപ്പോൾ, എൻ്റെ റോൾ എന്തായിരിക്കുമെന്നും പ്രഭാസിൻ്റെ വേഷം എന്താണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. പ്രഭാസിനെ വെല്ലുന്നതാണ് സിനിമയിൽ എൻ്റെ വേഷം. പ്രഭാസ് ആരാധകർ എന്നോട് ക്ഷമിക്കൂ. സിനിമയിൽ ഞാൻ ചെയ്യുന്നത് കണ്ടതിന് ശേഷം എന്നെ ശപിക്കരുത്, ട്രോളരുത് " - അമിതാഭ് പറഞ്ഞു.

രണ്ട് ട്രെയിലറുകളിലും നമ്മൾ കണ്ട ചിത്രത്തിലെ അമിതാഭ്‌ ബച്ചനും പ്രഭാസും തമ്മിലുള്ള യുദ്ധ സീക്വൻസുകളെയാണ് ബിഗ് ബി പരാമർശിക്കുന്നത്. പുരാണ സയൻസ് ഫിക്ഷൻ എൻ്റർടെയ്‌നറിൽ പ്രഭാസിൻ്റെയും ഷഹൻഷായുടെയും മുഖാമുഖം പ്രേക്ഷകർക്ക് ആവേശകരമായ അനുഭവമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അടുത്തതായി, സിനിമയുടെ ഭാഗമായതിൽ താൻ ഏറ്റവും കൂടുതൽ അഭിനന്ദിച്ചത് എന്താണെന്ന് കമൽഹാസൻ വെളിപ്പെടുത്തി. "ഇത് ക്യാമറകളുടെയോ സ്‌റ്റാഫിൻ്റെയോ എണ്ണമല്ല. സെറ്റിൻ്റെ നിശബ്‌ദതയെ ആണ് ഞാൻ ഏറ്റവും കൂടുതൽ അഭിനന്ദിക്കുന്നത്, കാരണം മിക്ക സെറ്റുകളിലും അത് കുറവായിരുന്നു. ശബ്‌ദം ഒരു വ്യക്തിയുടെ ഉള്ളിലും തീയേറ്ററുകളിലും ആയിരിക്കണം, സെറ്റിലല്ല" - കമൽഹാസൻ കൂട്ടിച്ചേർത്തു,

ചിത്രം 2024 ജൂൺ 27 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്, റിലീസിന് കുറച്ച് ദിവസങ്ങൾ മാത്രം ശേഷിക്കെ, ചിത്രത്തിൻ്റെ മ്യൂസിക്കൽ തീം മഥുരയിലെ ശ്രീകൃഷ്‌ണന്‍റെ ജന്മസ്ഥലമായ വൃന്ദാവനിൽ വച്ച് റിലീസ് ചെയ്യുമെന്ന് നിർമ്മാതക്കൾ അറിയിച്ചു. ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഡി 2898-ൽ പശ്ചാത്തലമാക്കിയ പോസ്‌റ്റ് - അപ്പോക്കലിപ്‌റ്റിക് സിനിമയെ ചുറ്റിപ്പറ്റിയുള്ള തിരക്ക് കൂട്ടിക്കൊണ്ട് കൽക്കിയുടെ തീം ജൂൺ 24 ന് അനാവരണം ചെയ്യും.

വൈജയന്തി മൂവീസിന്‍റെ ബാനറിലാണ് പ്രഭാസിന്‍റെ കല്‍ക്കി 2898 എഡി എത്തുന്നത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കിയത്.

ALSO READ :കൽക്കി വിശേഷങ്ങളുമായി താരങ്ങൾ; പ്രസ് മീറ്റിൽ അറിയാക്കഥകൾ പുറത്തുവിട്ട് ബച്ചനും പ്രഭാസും ദീപികയും

Last Updated : Jun 24, 2024, 12:36 PM IST

ABOUT THE AUTHOR

...view details