തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻടിആറിന്‍റേതായി റിലീസിനൊരുങ്ങുന്ന ആക്ഷന്‍ ഡ്രാമ ചിത്രമാണ് 'ദേവര ഭാഗം 1'. സെപ്‌റ്റംബറില്‍ ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ ജൂനിയർ എൻടിആർ തൻ്റെ അടുത്ത പ്രോജക്‌ടിൻ്റെ പൂജാ ചടങ്ങിൽ പങ്കെടുത്തിരിക്കുകയാണ്. 'എൻടിആർ 31' എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'എൻടിആർ 31'ന്‍റെ കൂടുതല്‍ വിശേഷങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുന്നത്. ഹൈദരാബാദിൽ നടന്ന സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാവുകയാണ്.
നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്, സിനിമയുടെ റിലീസ് തീയതി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുകയും ചെയ്‌തു. "ഇത്തവണ, അദ്ദേഹത്തിൻ്റെ ഭരണത്തിൽ കീഴില്‍ ഭൂമി വിറയ്ക്കും! എന്‍ടിആറും നീലും 2026 ജനുവരി 9ന് ഈ മണ്ണിലേയ്‌ക്ക് കാലെടുത്ത് വയ്‌ക്കും." -മൈത്രി മൂവി മേക്കേഴ്‌സ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.