ജൂനിയർ എൻടിആർ ആരാധകർ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദേവര'. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ 'ദാവൂദി' എന്ന ഗാനം സെപ്റ്റംബർ 4ന് റിലീസ് ചെയ്യും.
ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആദ്യ ഗാനമായ ഫിയർ സോംഗും രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ'യും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇരു ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്‌തിരുന്നു.
കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര', രണ്ട് ഭാഗങ്ങളിലായി ബിഗ് ബജറ്റിലായാണ് ഒരുങ്ങുന്നത്. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ആദ്യഭാഗം സെപ്റ്റംബർ 27ന് തിയേറ്ററുകളിലെത്തും.
ബോളിവുഡ് താരം ജാൻവി കപൂറാണ് ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറുടെ നായികയായി എത്തുന്നത്. ജാൻവി കപൂറിന്‍റെ ആദ്യ തെലുഗു ചിത്രം കൂടിയാണിത്. ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'ഭൈര' എന്ന വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സെയ്‌ഫ് അലി ഖാന്‍ അവതരിപ്പിക്കുന്നത്. കൂടാതെ പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
യുവസുധ ആർട്ട്‌സും എൻടിആർ ആർട്‌സും ചേർന്നാണ് സിനിമയുടെ നിര്‍മാണം. നന്ദമുരി കല്യാൺ റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. രത്നവേലു ഐ.എസ്.സി ഛായാഗ്രഹണവും, ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ - സാബു സിറിൾ, പിആർഒ - ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: അല്‍പം റൊമാന്‍റിക്കാകാന്‍ എൻടിആറും ജാന്‍വിയും; ദേവരയിലെ രണ്ടാമത്തെ ഗാനത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു - devara second song release