കേരളം

kerala

ETV Bharat / entertainment

ജോജു ജോർജ് വീണ്ടും പൊലീസ് വേഷത്തില്‍; 'ആരോ' തിയേറ്ററുകളിലേക്ക് - Aaro movie release - AARO MOVIE RELEASE

കരീം സംവിധാനം ചെയ്യുന്ന 'ആരോ' സിനിമയിൽ അനുമോളും പ്രധാന വേഷത്തിലുണ്ട്.

JOJU GEORGE NEW MOVIE  ANUMOL AND JOJU GEORGE STARRER AARO  ജോജു ജോർജ് ആരോ സിനിമ  MALAYALAM NEW RELEASES
Aaro movie release

By ETV Bharat Kerala Team

Published : Apr 22, 2024, 7:55 PM IST

ജോജു ജോർജിനെ നായകനാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആരോ. കിച്ചു ടെല്ലസ്, അനുമോൾ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. മെയ് 9ന് 'ആരോ' തിയേറ്ററുകൾ കീഴടക്കാൻ എത്തും. റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്‌ണ, ജാസ്‌മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുണ്ട്. വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്‍റർടെയിൻമെൻസ് എന്നിവയുടെ ബാനറിൽ വിനോദ് ജി പാറാട്ട്, വി കെ അബ്‌ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗീസ് ചെറിയാൻ എന്നിവർ ചേർന്നാണ് 'ആരോ' സിനിമയുടെ നിർമാണം.

സംവിധായകൻ കരീമിനൊപ്പം റഷീദ് പാറയ്‌ക്കലും ചേർന്നാണ് ഈ ചിത്രത്തിനായി തിരക്കഥ, സംഭാഷണം ഒരുക്കിയത്. മാധേഷ് റാമാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്‌ദുള്ള ആണ്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകർന്നിരിക്കുന്നത്.

പ്രൊജക്‌ട് ഡിസൈനർ : എൻ എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ : താഹീർ മട്ടാഞ്ചേരി, ആർട്ട് : സുനിൽ ലാവണ്യ, മേക്കപ്പ് : രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ് : പ്രദീപ് കടകശ്ശേരി, സൗണ്ട് ഡിസൈൻ : ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ : അശോക് മേനോൻ, വിഷ്‌ണു എൻ കെ, ആക്ഷൻ : ബ്രൂസ്ലി രാജേഷ്, നൃത്തം : തമ്പി നില, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : സി കെ ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്‌ടർ : ബാബു, അസിസ്റ്റന്‍റ് ഡയറക്‌ടർ : സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് സദാശിവൻ, പ്രൊഡക്ഷൻ മാനേജർ : പി സി വർഗീസ്, പി ആർ ഒ : പി.ശിവപ്രസാദ്, മാർക്കറ്റിങ് : ബ്രിങ്ഫോർത്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെൻസ്, സ്റ്റിൽസ് : സമ്പത്ത് നാരായണൻ, ഡിസൈൻസ് : ആർട്ടോ കാർപ്പസ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:ശോഭനയ്ക്ക് കൈ കൊടുത്ത് മോഹന്‍ലാല്‍; തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിന് തുടക്കം

ABOUT THE AUTHOR

...view details