കേരളം

kerala

ETV Bharat / entertainment

ജിസ് ജോയ്‌ക്കൊപ്പം ബിജു മേനോനും ആസിഫ് അലിയും; 'തലവൻ' ഡബ്ബിങ് പൂർത്തിയായി

ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം രണ്ട് വ്യത്യസ്‌ത റാങ്കുകളിലുള്ള പൊലീസ് ഓഫിസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പറയുന്നത്

By ETV Bharat Kerala Team

Published : Feb 12, 2024, 9:55 AM IST

Thalavan movie dubbing completed  Jis Joy Asif Ali Biju Menon movie  Asif Ali Biju Menon combo  തലവൻ ഡബ്ബിങ് പൂർത്തിയായി  ജിസ് ജോയ്‌ ബിജു മേനോൻ ആസിഫ് അലി
Thalavan dubbing

ലയാളത്തിൽ ഫീൽ ഗുഡ് സിനിമകൾക്ക് പേരുകേട്ട സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'തലവൻ'. ജിസ് ജോയ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ആസിഫ് അലിക്കൊപ്പം ബിജു മേനോനും 'തലവനി'ൽ പ്രധാന വേഷത്തിലുണ്ട്. ഇപ്പോഴിതാ ഈ സിനിമയുടെ ഡബ്ബിങ് പൂർത്തിയായ വിവരമാണ് പുറത്തുവരുന്നത്.

സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് 'തലവ'ന്‍റെ ഡബ്ബിങ് പൂര്‍ത്തിയായ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും തിരശീലയിലേക്ക് എത്തുമ്പോൾ ആരാധകരും ഏറെ ആവേശത്തിലാണ്. അതേസമയം പതിവ് രീതിയിൽ നിന്നും വ്യത്യസ്‌തമായി ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുമായാണ് ജിസ് ജോയ് ഇത്തവണ എത്തുന്നത്.

രണ്ട് വ്യത്യസ്‌ത റാങ്കുകളിലുള്ള പൊലീസ് ഓഫിസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് 'തലവനി'ലൂടെ ജിസ് ജോയ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ത്രില്ലർ മൂഡിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മലബാറിലെ നാട്ടിൻപുറങ്ങളെയാണ് ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം പ്രധാനമായും പശ്ചാത്തലമാക്കുന്നത്.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്‌ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്‍റെയും ലണ്ടൻ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് 'തലവൻ' സിനിമയുടെ നിർമാണം. 'ഈശോ', 'ചാവേർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയാണിത്. ഉടന്‍ തന്നെ തിയേറ്ററുകളിലൂടെ ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്. ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ എസ് ഈ ചിത്രത്തിന്‍റെ എഡിറ്റിങ്ങും നിർവഹിക്കുന്നു. അജയൻ മങ്ങാടാണ് തലവൻ സിനിമയുടെ കലാസംവിധായകൻ.

സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസിയേറ്റ് ഡയറക്‌ടർ - സാഗർ, അസ്റ്റോസിയേറ്റ് ഡയറക്‌ടർമാർ - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും; ഇത്തവണ കൂട്ടിന് ബിജു മേനോനും, ടൈറ്റിൽ പുറത്ത്

ABOUT THE AUTHOR

...view details