കേരളം

kerala

ETV Bharat / entertainment

ഇന്ദ്രൻസും ജാഫർ ഇടുക്കിയും ഒന്നിക്കുന്ന 'കുട്ടന്‍റെ ഷിനിഗാമി' ; ഷൂട്ടിങ് പൂർത്തിയായി - Kuttante Shinigami

ഒരു കാലനും ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷന്‍റെ കഥയാണ് റഷീദ് പാറയ്ക്കലിന്‍റെ 'കുട്ടന്‍റെ ഷിനിഗാമി' പറയുന്നത്

കുട്ടന്‍റെ ഷിനിഗാമി  ഇന്ദ്രൻസ് ജാഫർ ഇടുക്കി സിനിമ  Jaffer Idukki Indrans movie  Kuttante Shinigami  Kuttante Shinigami release
Kuttante Shinigami

By ETV Bharat Kerala Team

Published : Feb 26, 2024, 11:56 AM IST

ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടന്‍റെ ഷിനിഗാമി'. വേറിട്ട പ്രമേയത്തില്‍ എത്തുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത് (Kuttante Shinigami movie's shooting completed). മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്‌ക്കലാണ് 'കുട്ടന്‍റെ ഷിനിഗാമി' നിർമിക്കുന്നത്.

വ്യത്യസ്‌തമായ പ്രമേയങ്ങളിൽ സിനിമ ഒരുക്കുന്ന റഷീദ് പാറയ്ക്കല്‍ ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. ഒരു കാലനും ആത്മാവും ചേർന്നുനടത്തുന്ന ഇൻവെസ്റ്റിഗേഷന്‍റെ കഥയാണ് 'കുട്ടന്‍റെ ഷിനിഗാമി' പറയുന്നത്. ഷിനിഗാമിയായി ഇന്ദ്രൻസ് എത്തുമ്പോൾ കുട്ടൻ എന്ന കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി അവതരിപ്പിക്കുന്നത് (Jaffer Idukki and Indrans starrer Kuttante Shinigami).

ഒരു ജാപ്പനീസ് വാക്കാണ് 'ഷിനിഗാമി' എന്നത്. 'കാലൻ' എന്നാണ് ഈ വാക്കിന്‍റെ അർഥം. ജപ്പാനിൽ നിന്നും ഡോക്‌ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി. മരണപ്പെട്ട കുട്ടന്‍റെ ആത്മാവിനെ തേടിയാണ് ഷിനിഗാമി എത്തിയിരിക്കുന്നത്. കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമി നടക്കുക. ഈ ചെരുപ്പ് ധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരും എന്നാണ് വിശ്വാസം.

എന്നാൽ കുട്ടന്‍റെ ആത്മാവിനെ ചെരുപ്പ് ധരിപ്പിക്കാൻ ഷിനിഗാമി ശ്രമിക്കുമെങ്കിലും പരാജയപ്പെടുകയാണ്. തന്‍റെ മരണ കാരണം അറിയാതെ ചെരുപ്പിടില്ലെന്ന വാശിയിലാണ് കുട്ടൻ. അങ്ങനെ കുട്ടന്‍റെ വാശിക്കുമുന്നിൽ ഷിനിഗാമി വഴങ്ങുകയും ഇരുവരും ചേർന്ന് കുട്ടന്‍റെ മരണകാരണം തേടി ഇറങ്ങുന്നതുമാണ് ഈ ചിത്രം പറയുന്നത്. നർമത്തിന്‍റെയും ഫാന്‍റസിയുടെയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലുമാണ് 'കുട്ടന്‍റെ ഷിനിഗാമി' അണിയിച്ചൊരുക്കുന്നത്.

അതേസമയം ഈ സിനിമയിലെ കാലനും ആത്മാവും സാധാരണക്കാരായ മനുഷ്യരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നതെന്ന് സംവിധായകനായ റഷീദ് പാറയ്ക്ക‌ൽ പറയുന്നു. നാം കേട്ടതും കണ്ടതുമായ രൂപങ്ങളല്ല ഇവർക്കെന്നും അദ്ദേഹം വ്യക്തമാക്കി. റഷീദ് പാറയ്ക്ക‌ൽ തന്നെയാണ് ഈ ചിത്രത്തിന്‍റെ ഗാനരചനയും നിർവഹിച്ചത്.

അനീഷ് ജി മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഖദ, അഷറഫ് പിലായ്‌ക്കൽ, ഉണ്ണിരാജ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരാണ് കുട്ടന്‍റെ ഷിനിഗാമിയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. അർജുൻ വി അക്ഷയ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ഷിനാബ് ഓങ്ങല്ലൂർ ആണ്. എഡിറ്റിംഗ് സിയാൻ ശ്രീകാന്തും കൈകാര്യം ചെയ്യുന്നു.

ALSO READ:ജാഫർ ഇടുക്കിയും ഇന്ദ്രൻസും കുട്ടന്‍റെ ഷിനിഗാമിയും; കൗതുകമുണർത്തി ടൈറ്റിൽ

ജാഫർ ഇടുക്കി ഗായകനായും കുട്ടന്‍റെ ഷിനിഗാമിയിലുണ്ട്. അഭിജിത്താണ് മറ്റൊരു ഗായകൻ. കലാസംവിധാനം - എം കോയാസ്, മേക്കപ്പ് - ഷിജി താനൂർ, കോസ്റ്റ്യും ഡിസൈൻ - ഫെമിന ജബ്ബാർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ജയേന്ദ്ര ശർമ്മ, അസോസിയേറ്റ് ഡയറക്‌ടർമാർ - രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ, സഹ സംവിധാനം - രാഗേന്ദ്, ബിനു ഹുസൈൻ, നിർമ്മാണ നിർവഹണം - പി സി മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനർ - രജീഷ് പത്താംകുളം.

ABOUT THE AUTHOR

...view details