പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര 2. ഋഷഭ് ഷെട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രം നിര്‍മിക്കുന്ന ഹോംബാലെ ഫിലിംസ് മോഹന്‍ലാലുമായി ഒപ്പിട്ടുവെന്നും ഋഷഭ് ഷെട്ടിയുടെ അച്ഛനായിട്ടാണ് വേഷമിടുന്നതെന്നുമാണ് സൂചന.
ഇക്കഴിഞ്ഞ ഏപ്രിലിൽ ഋഷഭ് ഷെട്ടി മോഹൻലാലിനെ സന്ദർശിച്ചിരുന്നു. “ഇതിഹാസ നായകനായ മോഹൻലാൽ സാറിനെ കണ്ടതിൽ അഭിമാനവും സന്തോഷവും!”എന്ന കുറിപ്പോടെ ചിത്രങ്ങള്‍ ഋഷഭ് പങ്ക് വച്ചിരുന്നു . എന്നാൽ ചിത്രത്തിന്‍റെ ചർച്ചകൾക്കായാണ് ഋഷഭ് ഷെട്ടി മോഹൻലാലിനെ കണ്ടെതെന്നാണ് സൂചന.
എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. 2025 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022 ല്‍ സെപ്‌റ്റംബര്‍30 ന് പാന്‍ ഇന്ത്യന്‍ റീലീസായി എത്തിയ കാന്താര വന്‍ വിജയമാണ് നേടിയത്. ആദ്യ ഭാഗം 400 കോടിക്ക് മുകളിലാണ് ബോക്‌സ് ഓഫീസില്‍ നിന്ന് കളക്‌ട് ചെയ്‌തത്.