കേരളം

kerala

ETV Bharat / entertainment

ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിലെത്തുന്ന 'കുട്ടന്‍റെ ഷിനിഗാമി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - Kuttante Shinigami First Look - KUTTANTE SHINIGAMI FIRST LOOK

'കുട്ടന്‍റെ ഷിനിഗാമി' ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇന്ദ്രൻസും ജാഫർ ഇടുക്കിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വ്യത്യസ്‌ത വേഷത്തിലാണ് ഇന്ദ്രൻസ് എത്തിയിരിക്കുന്നത്.

കുട്ടന്‍റെ ഷിനിഗാമി  KUTTANTE SHINIGAMI MOVIE UPDATE  ഇന്ദ്രൻസ് ജാഫർ ഇടുക്കി സിനിമ  റഷീദ് പാറയ്ക്കൽ ചിത്രം
Kuttante Shinigami First Look Poster (ETV Bharat)

By ETV Bharat Kerala Team

Published : Jul 29, 2024, 7:30 PM IST

ന്ദ്രൻസിനെയും ജാഫർ ഇടുക്കിയെയും പ്രധാന കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കൽ എഴുതി സംവിധാനം ചെയ്യുന്ന 'കുട്ടന്‍റെ ഷിനിഗാമി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ്, ജോജു ജോർജ്, ധ്യാൻ ശ്രീനിവാസൻ, അർജുൻ അശോകൻ, നാദിർഷ, നീരജ് മാധവ്, ഷറഫുദ്ദീൻ, ലുക്‌മാൻ, ഹണി റോസ്, അപർണ ബാലമുരളി, തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്‍റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രം. ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിലാണ് സിനിമ ഒരുങ്ങുന്നത്. പുതുമയുള്ള ഒരു ഗെറ്റപ്പിൽ ആയിരിക്കും ഇന്ദ്രൻസ് സിനിമയില്‍ എത്തുക.

ചിത്രത്തിൽ സുനിൽ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ, സുമേഷ് മൂർ, ശിവജി ഗുരുവായൂർ, അഷ്റഫ്, മുൻഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വർഗീസ്, അഖില,ചന്ദന, ആര്യ വിജു എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. അർജുൻ വി അക്ഷയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ ആണ് നിര്‍വഹിക്കുന്നത്.

എഡിറ്റിങ്: സിയാൻ ശ്രീകാന്ത്, കോസ്റ്റ്യൂം: ഫെമിന ജബ്ബാർ, ആർട്ട്: കോയാസ്,
പ്രോജക്‌ട് ഡിസൈനർ: സിറാജ് മൂൺബിം, പ്രൊഡക്ഷൻ കൺട്രോളർ: രജീഷ് പാത്താങ്കുളം, മേക്കപ്പ്: ഷിജി താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ജയേന്ദ്ര ശർമ്മ, സ്റ്റിൽസ്: ഷംനാദ് മട്ടായ, ഡിസൈൻസ്: കിഷോർ ബാബു പി എസ്, പിആർഓ: മഞ്ജു ഗോപിനാഥ്.

Also Read:ചിയാന്‍ വിക്രമിന്‍റെ 'തങ്കലാന്' യു/എ സർട്ടിഫിക്കേഷൻ; ചിത്രം ഓഗസ്റ്റ് 15-ന് ആഗോള റിലീസ്

ABOUT THE AUTHOR

...view details