കേരളം

kerala

ETV Bharat / entertainment

ഇന്ദ്രജിത്ത് ബോളിവുഡിലേയ്‌ക്ക്; അരങ്ങേറ്റം അനുരാഗ് കശ്യപിനൊപ്പം - Indrajith Sukumaran Bollywood debut - INDRAJITH SUKUMARAN BOLLYWOOD DEBUT

അനുരാഗ് കശ്യപിനെ പോലെ പ്രഗത്‌ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് ഇന്ദ്രജിത്ത്. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് അനുരാഗ് കശ്യപും.

Indrajith Sukumaran  Indrajith Sukumaran Anurag Kashyap  Anurag Kashyap  ഇന്ദ്രജിത്ത് ബോളിവുഡിലേയ്‌ക്ക്
Indrajith Sukumaran Bollywood debut (ETV Bharat)

By ETV Bharat Entertainment Team

Published : Sep 4, 2024, 3:38 PM IST

ബോളിവുഡിലേയ്‌ക്ക് അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരൻ. പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപിനൊപ്പമാണ് ഇന്ദ്രജിത്ത് ബോളിവുഡിലേയ്‌ക്ക് ചുവടുവച്ചത്. ഇക്കാര്യം ഇന്ദ്രജിത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

തന്‍റെ ആദ്യ ബോളിവുഡ് ചിത്രം പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പങ്കുവച്ച് അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തുകയായിരുന്നു ഇന്ദ്രജിത്ത്. അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ പ്രകടമാക്കി.

'എൻ്റെ ആദ്യ ബോളിവുഡ് ഫീച്ചർ ഫിലിമിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. അനുരാഗ് കശ്യപിനെ പോലെ പ്രഗത്‌ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേയ്‌ക്ക് എത്തുന്നതിന്‍റെ ആകാംക്ഷയിലാണ്. നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു' -ഇന്ദ്രജിത്ത്​ കുറിച്ചു.

Indrajith Instagram Post (ETV Bharat)

ഇന്ദ്രജിത്തിന്‍റെ ഈ പോസ്‌റ്റിന് അനുരാഗ് കശ്യപ് മറുപടിയും നല്‍കിയിട്ടുണ്ട്. 'നിങ്ങളോടൊപ്പം പ്രവർത്തിച്ചത് തികച്ചും സന്തോഷകരമായിരുന്നു. ഈ സിനിമയിൽ പ്രവർത്തിച്ചതിന് നന്ദി. ഇതൊരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളേക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്നും നിങ്ങൾ എൻ്റെ ഇളയ സഹോദരനായിരിക്കും'. -അനുരാഗ് കശ്യപ് കുറിച്ചു.

Anurag Kashyap's reply (ETV Bharat)

അനുരാഗ് കശ്യപിനൊപ്പം ഇന്ദ്രജിത്ത് ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് താരം അറിയിച്ചു. വാർത്ത പ്രചാരണം - പി.ശിവപ്രസാദ്.

Also Read: വിവാഹ വേഷത്തില്‍ ഒളിച്ചോടി അനശ്വര രാജന്‍; ചിരിപടര്‍ത്തി മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍ ടീസര്‍ - Mr and Mrs Bachelor teaser

ABOUT THE AUTHOR

...view details