മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ 'കരിങ്കുന്നം സിക്‌സസ്' എന്ന ചിത്രത്തിന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 23 ന് റിലീസിന് എത്തും. റൊമാൻ്റിക് കോമഡി ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രം നിർമിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്‌സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ ടി സത്യന്‍റെ രചനയിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിക്കുന്നത് പ്രദീപ് നായരാണ്. ഇന്ദ്രജിത്ത് സുകുമാരനെയും അനശ്വര രാജനെയും കൂടാതെ രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, ബിജു പപ്പൻ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.