കേരളം

kerala

ETV Bharat / entertainment

മേക്കപ്പ് മാനേജര്‍ക്കെതിരെ പരാതി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് - Hema Committee Report First Case - HEMA COMMITTEE REPORT FIRST CASE

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരെ മേക്കപ്പ് ആർട്ടിസ്‌റ്റ് നൽകിയ മൊഴിയിയുടെ അടിസ്ഥാനത്തിലാണ് കേസ്.

HEMA COMMITTEE REPORT  FIRST CASE REGISTERED ON COMMITTEE  മേക്കപ്പ് മാനേജര്‍ക്കെതിരെ പരാതി  ഹേമ കമ്മിറ്റി ആദ്യ കേസ്
First Case Registered on Hema Committee Report (ETV Bharat)

By ETV Bharat Entertainment Team

Published : Sep 30, 2024, 12:47 PM IST

Updated : Sep 30, 2024, 1:28 PM IST

ഹേമ കമ്മറ്റി റിപ്പോർട്ടിൻ ആദ്യ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്‌റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിര്‍ദേശ പ്രകാരം പൊന്‍കുന്നം പൊലീസ്, രണ്ടാഴ്‌ച്ച മുമ്പാണ് മേക്കപ്പ് മാനേജര്‍ക്കെതിരെ കേസെടുത്ത്.

പൊൻകുന്നം പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കൊരട്ടി സ്വദേശി സജീവിനെതിരെയാണ് മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് പരാതി നല്‍കിയത്. സജീവ് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. 2013ല്‍ താമസ സ്ഥലത്ത് വെച്ചായിരുന്നു സംഭവമെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

2013ല്‍ പൊൻകുന്നത്ത് നടന്ന സിനിമ ചിത്രീകരണത്തിനിടെ യുവതി താമസിച്ചിരുന്ന സ്ഥലത്ത് വെച്ച് അതിക്രമം ഉണ്ടായതാണ് യുവതിയുടെ മൊഴി. ഈ പരാതിയിലാണ് സജീവിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.

Also Read:സിദ്ദിഖിന് ഇന്ന് നിർണായകം, ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ - SC consider Siddique bail plea

Last Updated : Sep 30, 2024, 1:28 PM IST

ABOUT THE AUTHOR

...view details