കേരളം

kerala

ETV Bharat / entertainment

''സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുതെന്ന്" ഉപദേശം; ഓണ്‍ലൈന്‍ ആങ്ങളയ്ക്ക് ഹന്‍സികയുടെ കിടിലന്‍ മറുപടി - Hansika Krishna shares new photo - HANSIKA KRISHNA SHARES NEW PHOTO

ബാലിയില്‍ അവധി ആഘോഷിക്കുന്ന ചിത്രമാണ് ഹന്‍സിക പങ്കുവച്ചത്. സൈബര്‍ സഹോദരന്‍ നല്‍കിയ ഉപദേശത്തിന് ഹന്‍സികയുടെ മറുപടി ബാലിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറല്‍.

KRISHNA KUMAR  HANSIKA KRISHNA  ഹന്‍സിക കൃഷ്‌ണ  ഹന്‍സിക കൃഷ്‌ണ ബാലി ഫോട്ടോസ്
Hansika Krishna (ETV Bharat)

By ETV Bharat Entertainment Team

Published : Sep 26, 2024, 2:48 PM IST

അടുത്തിടെ വിവാഹിതരായ ദിയ കൃഷ്‌ണയ്ക്കും അശ്വിനുമൊപ്പം കൃഷ്‌ണ കുമാറും കുടുംബവും ബാലിയില്‍ ഉല്ലാസയാത്രയ്ക്കായി പോയിരുന്നു. ബാലി യാത്ര ആസ്വദിക്കുന്നതും അവിടുത്തെ ചിത്രങ്ങളും അവര്‍ ഓരോരുത്തരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അത്തരത്തിലൊരു ചിത്രമാണ് കൃഷ്‌ണ കുമാറിന്‍റെ ഇളയ മകള്‍ ഹന്‍സിക ആരാധകര്‍ക്കായി പങ്കുവച്ചത്.

ചിത്രം കണ്ടതോടെ ഹന്‍സികയ്ക്ക് ഉപദേശവുമായി ചിത്രത്തിന് താഴെ ചിലരെത്തി. ഈ ഉപദേശം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറാലാവുകയും ചെയ്‌തു. ''ദയവ് ചെയ്‌ത് പഠിക്കൂ, സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരന്‍ എന്ന നിലയില്‍ ഉപദേശം തരികയാണ്''. എന്നായിരുന്നു കമന്‍റ്.

എന്നാല്‍ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹന്‍സിക. ഇതേ ഔട്ട്ഫിറ്റിലുള്ള കുറച്ച് ചിത്രങ്ങള്‍ അടിക്കുറിപ്പോടുകൂടിയാണ് ഹന്‍സിക പങ്കുവച്ചത്. സൈബര്‍ സഹോദരന് ഹന്‍സുവിന്‍റെ മറുപടിയാണ് ഈ പോസ്‌റ്റെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ക്രിപ്റ്റണ്‍ ബോയ് എന്ന ഐഡിയില്‍നിന്നാണ് ഉപദേശം എത്തിയത്. ഓണ്‍ലൈന്‍ ആങ്ങളയെന്ന് ചിലര്‍ പരിസഹിച്ചപ്പോള്‍ എന്താണിതില്‍ ഇത്ര ചിരിക്കാനെന്നായിരുന്നു മറുചോദ്യം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതേസമയം ബാലിയില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോയും മുന്‍പും ആരാധകര്‍ക്കായി കൃഷ്‌ണകുമാറും കുടുംബവും പങ്കുവച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. പ്രത്യേകിച്ച് 'വേട്ടയ്യന്‍' എന്ന ചിത്രത്തിലെ 'മനസ്സിലായോ' എന്ന ട്രെന്‍ഡിങ് ഗാനത്തിന് കൃഷ്‌ണ കുമാറും കുടുംബവും ചുവടു വച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read:"എല്ലാ അമ്മമാര്‍ക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാവണം"; അഹാനയെ കുറിച്ച് സിന്ധു കൃഷ്‌ണകുമാര്‍

ABOUT THE AUTHOR

...view details