ഉണ്ണിമുകുന്ദന്റെ വെടിക്കെട്ട് ആക്ഷന്‍ ചിത്രം മാര്‍ക്കോ ബോളിവുഡിനെ വിറപ്പിച്ചിരിക്കുകയാണ്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ ലഭിച്ചത്. മലയാളത്തില്‍ ഹിറ്റായതിന് പുറമെ ഹിന്ദിയിലും കത്തികയറുകയാണ് ചിത്രം. സിനിമാ പ്രേമികളുടെ തള്ളിക്കയറ്റം മൂലം തിയേറ്റര്‍ ഷോകളുടെ എണ്ണം പോലും വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്.
മാര്‍ക്കോ റിലീസിനെത്തി 11ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍1.65 കോടി രൂപയാണ് നേടിയിരിക്കുന്നത്. എന്നാല്‍ ഹിന്ദി പതിപ്പിന് വലിയ സ്വീകാര്യത ലഭിച്ചതിനാല്‍ 2.43 കോടി രൂപയാണ് ഹിന്ദിയില്‍ നിന്ന് മാത്രം വാരാന്ത്യത്തില്‍ നിന്ന് നേടിയത്. ഇന്ത്യയില്‍ നിന്ന് 37.35 കോടി രൂപയില്‍ എത്തിയിരിക്കുകയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പറയുന്നു. ഉത്തരേന്ത്യയില്‍ 500 ലധികം തിയേറ്ററുകളിലാണ് മാര്‍ക്കോ കുതിപ്പ് തുടരുന്നത്.
ഇന്നലെ പ്രവൃത്തി ദിനമായതിനാല്‍ ഗണ്യമായ മാന്ദ്യം സംഭവിച്ചിട്ടുണ്ട്. 46 ശതമാനം ഇടിവ് ആണ് സംഭവിച്ചിരിക്കുന്നത്. പതിനൊന്നാം ദിനത്തില്‍ ഹിന്ദിയില്‍ നിന്ന് 0.55 കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ 71 കോടിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഗ്രോസ് കളക്ഷന്‍ 43 കോടിരൂപയാണ്. എങ്കില്‍ പോലും ആഗോളതലത്തില്‍ 100 കോടി രൂപ എന്നതാണ് നിര്‍മാതാക്കളുടെ ലക്ഷ്യം.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മാര്‍ക്കോ കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോസ്റ്റ് വയലന്റ് ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങിയത്.ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കീര്‍ത്തി സുരേഷും വരുണ്‍ ധവാനും പ്രധാന വേഷത്തില്‍ എത്തിയ ബോളിവുഡ് ചിത്രം ബേബി ജോണിനെ പോലും പിന്തള്ളിയാണ് മാര്‍ക്കോ ബോക്സ് ഓഫീസില്‍ കുതിക്കുന്നത്. മാര്‍ക്കോയുടെ എണ്ണം വര്‍ധിപ്പിക്കാനായി മുംബൈയിലെ പല തിയേറ്ററുകളിലും ബേബി ജോണിന്റെ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കി.
എന്നാല്‍ മാര്‍ക്കോയുടെ ഹിന്ദി പതിപ്പിനെ ആവേശത്തോടെയാണ് ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിട്ടുള്ളത്. കേവലം 34 തിയേറുകളില്‍ മാത്രമാണ് ബോളിവുഡില്‍ സിനിമ റിലീസ് ചെയ്തതെങ്കില്‍ ഇന്ന് 255 തിയേറ്ററുകളിലായി അത് വര്ധിച്ചിപ്പിച്ചിരുന്നു. എങ്കില്‍ പോലും വലിയ തള്ളിക്കയറ്റമാണ് തിയേറ്ററില്‍ അനുഭവപ്പെടുന്നത്.