കേരളം

kerala

ETV Bharat / entertainment

"നീ ശക്തയായ ഒരു സ്‌ത്രീയാണ്, ഏറ്റവും മികച്ചവള്‍":അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍ - Gopi Sundar supports to Amrutha

അമൃതയെ പിന്തുണച്ച് ഗോപി സുന്ദര്‍. അടുത്തിടെ മുന്‍ ഭര്‍ത്താവ് ബാലയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അമൃത നടത്തിയത്. അമൃതയുടെ മകള്‍ പാപ്പുവും ബാലയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

MUSIC DIRECTOR GOPI SUNDAR  SINGER AMRUTHA SURESH  ഗോപി സുന്ദര്‍ അമൃത സുരേഷ്  അമൃത സുരേഷ് ബാല
Amrutha Suresh and Gopi Sundar (ETV Bharat)

By ETV Bharat Kerala Team

Published : Oct 4, 2024, 3:50 PM IST

സമൂഹമാധ്യമങ്ങളില്‍ നിരന്തരം ആക്രമണം നേരിടുന്ന അമൃത സുരേഷിന് പിന്തുണയുമായി മുന്‍ പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദര്‍. മുന്‍ ഭര്‍ത്താവ് ബാലയില്‍ നിന്ന് അനുഭവിച്ച പീഡങ്ങളെ കുറിച്ച് അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മാത്രമല്ല സമൂഹ അധിക്ഷേപങ്ങളോട് പ്രതികരിച്ചും അമൃത പങ്കുവച്ച കുറിപ്പിന് താഴെയാണ് ഗോപി സുന്ദര്‍ പിന്തുണയുമായി എത്തിയത്.

"നീ ശക്തയായ ഒരു സ്‌ത്രീയാണ് എറ്റവും മികച്ചവള്‍. കരുത്തുറ്റ അമ്മയായി നിലകൊള്ളു". എന്നാണ് ഗോപിസുന്ദര്‍ കമന്‍റ് ചെയ്‌തത്. ഈ പ്രതികരണം നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പിരിഞ്ഞെങ്കിലും അമൃതയും ഗോപി സുന്ദറും തമ്മില്‍ സൗഹൃദമുണ്ടെന്നതില്‍ സന്തോഷിക്കുന്നുവെന്നും പരസ്‌പര ബഹുമാനത്തോടെ, പിന്തുണയോടെ ഇരുവരും മുന്നോട്ടു പോകട്ടെയുന്നും ആരാധകര്‍ കുറിച്ചു.

അമൃതയുടെ കുറിപ്പ്

"ഞങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതൽ ശക്തരാക്കുകയിരുന്നു ചെയ്‌തത്.. പക്ഷെ പതിയെ മലയാളികൾ ഞങ്ങളുടെ സത്യങ്ങൾ തിരിച്ചറിഞ്ഞു എന്ന് കണ്ടു തുടങ്ങിയപ്പോൾ ഉള്ള അടുത്ത നീക്കം ദയവു ചെയ്‌തു ഇവിടെ തന്നെ അവസാനിപ്പിക്കുക....

പതിനാലു വർഷത്തെ എന്‍റെ നിശബ്ദതയെ ചൂഷണം ചെയ്‌തു കൊണ്ട് എനിക്കെതിരെ ഉണ്ടായ രൂക്ഷവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളോട് ഞാൻ മൗനം പാലിച്ചതിനാൽ എനിക്കും എന്‍റെ കുടുംബത്തിനും ഉണ്ടായ നഷ്‌ടം ചെറുതല്ല.

കോടതിയെയും നിയമത്തെയും ബഹുമാനിച്ചു കൊണ്ട് ഞാൻ മിണ്ടാതിരുന്നത് എന്‍റെ മടിയിൽ കനമുള്ളതു കൊണ്ടുമല്ല. എന്‍റെ മകളുടെ വിഷയം പിന്നെയും പിന്നെയും അവളുടെ അച്ഛൻ എടുത്തു ഒരു വാർത്ത ആക്കുന്നത് പോലെ ഞാനും തുടങ്ങാതിരിക്കാനാണ്.

പക്ഷെ, ഇന്ന് അവൾ ഒരു വലിയ കുട്ടി ആണ്, എന്നെക്കാളും മാനസിക ശക്തിയും ബുദ്ധിയും ധാർമിക ബോധവുമുള്ള ഒരു കരുത്തുറ്റ പെൺകുട്ടി!! അവളെനിക്ക് തന്ന ശക്തിയിലാണ് എന്‍റെ എല്ലാ അനുഭവങ്ങളെയും ഉൾഭയങ്ങളെയും ,എന്നെ ഒരുപാട് തളർത്തിയ ട്രോമകളെയും ഉണർത്തിയെന്നിരുന്നാലും പ്രതികരിക്കാനുള്ള ശേഷിയേലേക്കെത്തിച്ചത്!

ഇതിനു മുൻപ് വക്കീലുമാരായി എടുത്ത ഒരു വിഡിയോയിൽ ഞാൻ വ്യക്തമായി നിയമപരമായ കാര്യങ്ങളും, അതിൽ എന്തിനൊക്കെ ആണ് ആരാണ് വീഴ്ചകൾ വരുത്തിയതെന്നും, അവരവരുടെ കുറവിനെ മറക്കാനുള്ള എന്റെ നേരെ ഉള്ള അക്രമങ്ങളെയും ഒക്കെ തന്നെ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു!

പണം തട്ടിയെടുത്തു, മോശമായ ഒരു സ്ത്രീ, എന്നല്ല, ഒരു സ്ത്രീയെ സമൂഹത്തിൽ എങ്ങനെ ഒക്കെ നശിപ്പിച്ചു ചിത്രീകരിക്കാമോ അതെല്ലാം സഹിച്ചത് എന്റെ മകളുടെ പ്രൈവസിയെ മാനിച്ച കൊണ്ട് മാത്രം ആയിരുന്നു! പക്ഷെ ഇന്നിതവളുടെ ആവശ്യമായി മാറിയിരിക്കുകയാണ്! അതിനവൾ തിരഞ്ഞെടുത്ത ധീരമായ സ്റ്റെപ്പിനെ പോലും ഒരുപാടു വെറുപ്പോടെയുമാണ് ഞങ്ങൾ നേരിടേണ്ടി വന്നത്!

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഞാൻ ഈ വിഷയത്തിൽ ഒരൊറ്റ പ്രാവശ്യം മാത്രമേ പ്രതികരിച്ചുള്ളു! ഞാൻ അനുഭവിച്ചതിന്റെ ഒരു തരി മാത്രം ആണ് നിങ്ങളിലേക്ക് എനിക്ക് എത്തിക്കുവാൻ സാധിച്ചത്, അതും ഞാൻ ചെയ്യില്ലായിരുന്നു, ഒരു പക്ഷെ, വര്ഷങ്ങളോളം എന്നെ ഉപദ്രവിച്ചില്ലായിരുന്നു എങ്കിൽ...

പക്ഷെ എനിക്കും ജീവിക്കണം എന്നുള്ള കൊതി കൊണ്ടും, എന്റെ മകളുടെ മാനസിക അവസ്ഥയെ ഓൺലൈനിലൂടെയും അല്ലാതെയും ഒക്കെ നടത്തിയിട്ടുള്ള ഗുണ്ടായിസത്തിനും ഉള്ള ഒരു കളിക്കളം ആക്കരുതെന്ന ഒരു ദൃഢനിശ്ചയത്തിനും അന്ത്യമായാണ് ഞാൻ അത് പോലും ചെയ്‌തു പോയത്!..

എന്നിട്ടും ഇപ്പോൾ സത്യങ്ങൾക്കു മേലെ സത്യങ്ങൾ പുറത്തു വരാൻ തുടങ്ങിയപ്പോൾ, അതും ദൃക്‌സാക്ഷികളും തെളിവുകൾ നേരിട്ട് കണ്ടവരുമൊക്കെ വലുപ്പചെറുപ്പമില്ലാതെ സത്യത്തിനു വേണ്ടിയും, എന്റെ കുടുംബത്തിന് വേണ്ടിയും സംസാരിക്കാൻ തുടങ്ങിയപ്പോ- ആദ്യമായി തുടങ്ങിയപ്പോൾ - സ്വന്തം മുഖമൂടിയെ സംരക്ഷിക്കാൻ, പുതിയ കള്ളത്തരങ്ങളിലേക്കു വ്യതിചലിച്ചു വിടാനുള്ള ശ്രമം ദയവു ചെയ്‌തു പോഅവസാനിപ്പിക്കുക.. അതിനു ചുക്കാൻ പിടിച്ചു കൊണ്ട് ഓരോ പാവം വ്ലോഗെർമാരും സത്യങ്ങൾ അറിയാതെ മാനിപ്പുലേറ്റഡ് ആകുമ്പോൾ - മഞ്ഞപത്രങ്ങൾ ഞങ്ങളെ വീടും വേട്ടയാടാൻ തുടങ്ങുമ്പോൾ, സത്യങ്ങളെ മറപ്പിക്കാനുള്ള ശ്രമങ്ങൾ വീണ്ടും വിജയിക്കുകയാണ് !!

എനിക്കാരെയും വേട്ടയാടാൻ ആഗ്രഹമില്ല, ഞാൻ അത് മുന്പും പിന്പും ചെയ്‌തിട്ടുപോലുമില്ല. ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞത് പോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാൻ ആണ് എന്റെ തീരുമാനം..

അതിനിടയിൽ കൂടുതൽ കണ്ണിൽ പൊടി ഇടലും എന്റെ PR വർക്കുമെന്നു പറഞ്ഞുള്ള പ്രസ്താവനകൾ ദയവു ചെയ്‌തു പോ പറഞ്ഞുപരത്താതിരിക്കുക.. ഞാൻ വ്യക്തമായി പറയുന്നു, ഞാൻ ഒരു PR വർക്കും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല, അതിനു വേണ്ടി ചിലവാക്കാനുള്ള കൊടികളും ലക്ഷങ്ങളും എന്റെ കയ്യിൽ ഇല്ല ..

" ഞാൻ ഇപ്പോൾ മിണ്ടാതെ ആയി " ഞാൻ എന്തോ കളി അവസാനിപ്പിച്ചു എന്ന് പറയുമ്പോൾ, ഇത്രയും കാലം താൻ ഏകപക്ഷമായ ഒരു ഗുസ്തിയിൽ ഏർപ്പെട്ടിരുന്നു എന്ന് സ്വമേധയാൽ അംഗീരിക്കുകയും ആണ് ചെയ്തത് , എന്നാൽ ഞാൻ ആകെ പ്രതികരിച്ചത് ഒരിക്കൽ മാത്രം.. അതിനെയും PR എന്നോകെ പറഞ്ഞു ദയവുചെയ്ത് ആളുകളെ തെറ്റുധരിപ്പിക്കാൻ നോക്കേണ്ട, വിലക്ക് വാങ്ങാൻ എന്നും എല്ലാവരെയും പറ്റില്ല..

നിങ്ങളുടെ മനസ്സിൽ സത്യമെന്നു ബോധ്യപ്പെട്ട ഒരു കാര്യത്തെ അടിസ്ഥാനരഹിതമായ രീതികളിൽ തിരിഞ്ഞു ചിന്തിക്കാനുള്ള ഒരു ഇടം കൊടുക്കാതിരിക്കുക...

എന്റെയും എന്റെ മകളുടെയും എന്റെ കുടുംബത്തിന്റെയും നിവർത്തികേടിനെ ചൂഷണം ചെയ്തു, മർമ്മത്തിൽ കുത്തുന്ന പ്രസ്താവനകളെ കണ്ണും പൂട്ടി വിശ്വസിച്ചു സത്യത്തിലേക്കുള്ള പാതയെ വഴി തെറ്റിച്ചു വിടാതിരിക്കുക....

എന്‍റെ പ്രിയപ്പെട്ട നാട്ടുകാരോടുള്ള അഭ്യർത്ഥന ആണ്".

നടനും മുന്‍ ഭര്‍ത്താവുമായ ബാലയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അമൃത അടുത്തിടെ നടത്തിയത്. ബാലയില്‍ നിന്നും കൊടിയ പീഡനം അനുഭവിക്കേണ്ടി വന്നു എന്നായിരുന്നു അമൃതയുടെ വെളിപ്പെടുത്തല്‍. മുന്‍ ഡ്രൈവര്‍ ഇര്‍ഷാദും അമൃതയുടെ വെളിപ്പെടുത്തലിന് പിന്നാലെ രംഗത്തെത്തിയിരുന്നു.

അമൃതയും മകളും പറയുന്നത് സത്യമാണെന്നും ബാല ഇവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇര്‍ഷാദ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. 2010 മുതല്‍ ഇരുവരും പിരിയുന്നത് വരെ താന്‍ ബാലയുടെ ഡ്രൈവറായി ജോലി ചെയ്‌തിരുന്നുവെന്നും അന്ന് മുതല്‍ പല കാര്യങ്ങളും താൻ കണ്ടിട്ടുണ്ടെന്നാണ് ഇര്‍ഷാദ് പറഞ്ഞത്.

അമൃത ബാലയുടെ വീട്ടില്‍ നിന്ന് ഇറങ്ങി പോകാൻ കാരണങ്ങള്‍ ഉണ്ടെന്നും ചേച്ചിയെ ബാല ടോർച്ചർ ചെയ്യുന്നത് പോലെ, തന്നെയും ചവിട്ടി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു. മൂക്കിൽ നിന്നും രക്‌തം വരെ വരുന്ന അവസ്ഥ ഉണ്ടായി. തനിക്കന്ന് 18 വയസ്സാണ്. തിരിച്ച് പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, അയാളോട് ഒരു ബഹുമാനവും ഉണ്ടായിരുന്നു. ചേച്ചിക്കും കുടുംബത്തിനും അവരുടെ അമ്മയ്ക്കുമൊക്കെ ഒരു മകനെ പോലെ ആയിരുന്നു ഞാൻ. അങ്ങനെയാണ് അവർ തന്നെ കണ്ടിരുന്നതെന്നുമാണ് ഇര്‍ഷാദ് വെളിപ്പെടുത്തിയത്.

Also Read:"18-ാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ആ ആഘാതം വലുത്... ഇന്നും ചികിത്സയില്‍"; കരഞ്ഞ് അമൃത സുരേഷ്

ABOUT THE AUTHOR

...view details