മോഹൻലാൽ ആരാധകർ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപനം മുതൽ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
ബറോസിൻ്റെ പുതിയ പോസ്റ്ററാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ വൂഡു എന്ന മാന്ത്രിക പാവയെയാണ് മോഹൻലാൽ പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടനാണ് വൂഡൂവിന് വേണ്ടി ശബ്‌ദം നൽകിയിരിക്കുന്നത്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്രിസ്‌മസ് റിലീസായി ഡിസംബർ 25 നാണ് ബറോസ് തിയേറ്ററുകളിൽ എത്തുക. ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർമ്മാണം. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ബറോസ് ഇന്ത്യൻ സിനിമയ്ക്ക് വലിയ മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷ.
Also Read: മോഹൻലാൽ സംവിധാനത്തിലും സൂപ്പർ.. ബാറോസ് 3D ഹോളിവുഡ് ലെവൽ.. എഡിറ്റർ ഡോൺ മാക്‌സ് പറയുന്നു