ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വില വര്‍ധിപ്പിക്കുന്നത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വർധനവുണ്ടായത്. 19 കിലോഗ്രാം സിലിണ്ടറിന് കേരളത്തിൽ 17 രൂപയോളം വർധിച്ചിട്ടുണ്ട്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിന്‍റെ പുതിയ വില. അതേസമയം, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല
കഴിഞ്ഞ മാസവും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചിരുന്നു. വില വര്‍ധനവ് വാണിജ്യ സ്ഥാപനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സാരമായി ബാധിക്കും. ദൈനംദിന ആവശ്യങ്ങൾക്കായി ഈ സിലിണ്ടറുകൾ ഉപയോഗിക്കുന്ന റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെയാകും വില വര്‍ധനവ് നേരിട്ട് ബാധിക്കുക. മുംബൈയിൽ 19KG എൽപിജി സിലിണ്ടറിന്‍റെ വില 16.5 രൂപ വർധിച്ച് 1,771 രൂപയായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡൽഹി, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലും വിലയില്‍ കാര്യമായ മാറ്റം ഉണ്ടായി. ചെന്നൈയിൽ 19KG എൽപിജി വില സിലിണ്ടറിന് 1,964.50 രൂപയിൽ നിന്ന് 16 രൂപ വർധിച്ച് 1,980.50 രൂപയായി. കൊൽക്കത്തയിൽ 19 കിലോഗ്രാം സിലിണ്ടറിന്‍റെ വില സിലിണ്ടറിന് 1,911.50 രൂപയിൽ നിന്ന് 15.5 രൂപ വർധിച്ച് 1,927 രൂപയായി. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്‍റെ 1,818.50 രൂപയായി ഉയർത്തി.
Read Also: തമിഴ്‌നാട് തീരം കടന്ന് ഫെൻജല്‍, ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി; വിമാനത്താവളം തുറന്നു