പ്രിയ സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. 'ഞങ്ങളുടെ ആനന്ദകരമായ ഇടം' എന്ന ക്യാപ്‌ഷനോടെയാണ് ഗോപി സുന്ദര്‍ ഈ ചിത്രം സമൂഹമാധ്യത്തില്‍ പങ്കുവച്ചത്. ഒരു വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ മയോനിയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
തന്‍റെ ഏത് ചിത്രം പങ്കുവച്ചാലും പതിവായി വിമര്‍ശനങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ഗോപി സുന്ദര്‍. പലപ്പോഴും ചിത്രങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ ഗോപി സുന്ദര്‍ സാധാരണ കമന്‍റ് ബോക്‌സ് ഓഫ് ചെയ്‌തു വയ്‌ക്കാറുണ്ട്.എന്നാല്‍ ഇത്തവണ അങ്ങനെയല്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന അഭ്യൂഹസങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ മയോനിയുമായുള്ള ചിത്രം പങ്കുവച്ചതോടെ ഇത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്തിടെ ഗോപി സുന്ദര്‍ മയോനിക്കൊപ്പം തന്‍റെ ജന്മദിനം ആഘോഷിച്ചിരുന്നു. 'എക്കാലത്തെയും മികച്ച ജന്മദിനം' എന്നാണ് ഗോപി സുന്ദര്‍ അതിനെ വിശേഷിപ്പിച്ചത്.
ചലച്ചിത്ര പിന്നണി ഗായിക കൂടിയാണ്. മയോനി എന്ന പ്രിയ നായര്‍ ഗോപി സംഗീത സംവിധാനം നിർവഹിച്ച ഒരു ഗാനം പാടിയാണ് പ്രിയ നായർ മലയാള സിനിമാ രംഗത്തേക്ക് വരുന്നത്.
ഗോപിയുടെ കൂട്ടുകാരി എന്ന വാർത്ത വന്നത് മുതൽ, ആരാണ് പ്രിയ നായർ എന്ന ചോദ്യത്തിന് മറുപടിയായതും ഈ ഗാനം തന്നെ. ഈ സിനിമയുടെ മ്യൂസിക് ലോഞ്ചിന് പ്രിയ നായരൊപ്പമാണ് ഗോപി സുന്ദർ വേദിയിൽ എത്തിയത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതേസമയം തന്‍റെ മുന്‍ പ്രണയബന്ധവും വിവാഹ മോചനവുമെല്ലാം സോഷ്യല്‍ മീഡികളില്‍ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഏറെ നേരിടേണ്ടി വന്ന വ്യക്തിയാണ് ഗോപി സുന്ദര്‍. എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ ഗോപി സുന്ദര്‍ പ്രതികരിക്കാറുമുണ്ട്.
Also Read:'മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് നോക്കാറില്ല';'എന്‍റെ ലോകം, എന്‍റെ ജീവിതം, എന്‍റ നിയമം'