തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. സ്‌പെയിനിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍. ഇപ്പോഴിതാ അജിത്തിന്‍റെ പുതിയ ലുക്കാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
സംവിധായകന്‍ അധിക് രവിചന്ദ്രന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ 'ഗുഡ് ബാഡ് അഗ്ലി'യുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഗുഡ് ബാഡ് അഗ്ലിയുടെ മാഡ്രിഡിലെ സെറ്റില്‍ നിന്നുള്ള അജിത്തിന്‍റെ രണ്ട് ലൊക്കേഷന്‍ സ്‌റ്റില്ലുകളാണ് സംവിധായകന്‍ പങ്കുവച്ചത്. താരത്തിന്‍റെ സാൾട്ട് ആന്‍ഡ് പെപ്പർ ലുക്കിൽ നിന്നും വ്യത്യസ്‌തമായി വളരെ സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ അജിത്തിനെ കാണാനാവുക.
വെള്ള കോട്ടും സ്യൂട്ടും ഷൂസും ധരിച്ച് സ്‌റ്റൈലിന് കൂളിംഗ് ഗ്ലാസുമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അജിത്തിന്‍റെ ചിത്രമാണ് ആദ്യത്തേത്. നീല ഷര്‍ട്ടും പാന്‍റ്‌സും ധരിച്ച് തല കറുപ്പിച്ച് വളരെ സ്‌മാര്‍ട്ട് ആയുള്ള അജിത്തിന്‍റെ രണ്ടാമത്തെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അജിത്തിന്‍റെ ഈ ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ട്രിപ്പിള്‍ റോളിലാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. അതേസമയം സിനിമയില്‍ നായികയായി എത്തുന്ന തൃഷയുടെ പുതിയ ഗെറ്റപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അജിത്, തൃഷ എന്നിവരെ കൂടാതെ നസ്‌ലെൻ, സുനിൽ, എസ്‌ജെ സൂര്യ എന്നിവരും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു ആക്ഷന്‍ ത്രില്ലറായാണ് അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത്. പ്രശസ്‌ത സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ് സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. 2025 പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. സിനിമയുടെ പുതിയ അപ്‌ഡേറ്റുകള്‍ 'ഗുഡ് ബാഡ് അഗ്ലി'ക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് വർദ്ധിപ്പിച്ചു.