ശ്രീനഗര്‍: ജമ്മുവിൽ സ്വാധീനമുണ്ടാക്കാനും ബിജെപിയുടെ സ്വാധീനം തടയാനും കോൺഗ്രസും നാഷണൽ കോൺഫറൻസും (എൻസി) പാടുപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിർ. കോൺഗ്രസ് എൻസിയുമായി സഖ്യമുണ്ടാക്കിയതിന്‍റെ പ്രധാന കാരണം ബിജെപിയുടെ ആധിപത്യ മേഖലകള്‍ തകര്‍ക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജമ്മുവിലായിരുന്നു കടുത്ത പോരാട്ടം. എൻസിക്ക് രണ്ടോ മൂന്നോ സീറ്റുകൾ മാത്രമേ അവിടെ നേടാനാകൂ. ബിജെപിയെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഞങ്ങൾ സഖ്യത്തിൽ ചേർന്നു. പക്ഷേ ഞങ്ങളും അതില്‍ പരാജയപ്പെട്ടു. എൻസിക്കോ കോൺഗ്രസിനോ അവിടെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഗുലാം അഹമ്മദ് മിർ പറഞ്ഞു.
കശ്‌മീരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സ്വാധീനം തെരഞ്ഞെടുപ്പിന് കാര്യമായി ഗുണം ചെയ്‌തതായും ഗുലാം അഹമ്മദ് മിർ പറഞ്ഞു. 'ആനുപാതികമായി നോക്കുകയാണെങ്കില്‍ ഞങ്ങൾ കശ്‌മീർ താഴ്‌വരയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. അതായത് കോൺഗ്രസ് നേതാക്കൾ കശ്‌മീരിനെ കാര്യമായി സ്വാധീനിക്കുന്നു. എൻസി കൂടുതൽ സീറ്റുകളിൽ മത്സരിച്ചതിനാല്‍ അവർക്ക് കൂടുതൽ സീറ്റുകള്‍ ലഭിച്ചു. അത് വേറെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
എൻസി-കോൺഗ്രസ് സഖ്യത്തിനെ വിജയിപ്പിച്ചതിന് ജമ്മു കശ്‌മീരിലെ ജനങ്ങളോട് നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡന്‍റ് ഫാറൂഖ് അബ്‌ദുള്ള നന്ദി അറിയിച്ചിരുന്നു. ജമ്മു കശ്‌മീർ ഭരിക്കുകയും തൻ്റെ പാർട്ടിയുടെ മുൻഗണനകൾ ഉയർത്തിക്കാട്ടുകയും ചെയ്‌തു. ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരുമായി ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുക്കുമെങ്കിലും ഉടനടി നടപടികള്‍ ആരംഭിക്കുമെന്നാണ് ഫാറൂഖ് അബ്‌ദുള്ള പറഞ്ഞത്. സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങള്‍ കോൺഗ്രസുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: മോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി, കാണാതായത് ബംഗ്ലാദേശിലെ ജെഷോരേശ്വരി ക്ഷേത്രത്തിലെ കിരീടം