കേരളം

kerala

ETV Bharat / entertainment

"ഞാന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു, പീഡനത്തിന് ശേഷം മാനസികമായി തകര്‍ന്നു", വീണ്ടും ബാലക്കെതിരെ എലിസബത്ത് - ELIZABETH UDAYAN AGAINST BALA

ശരിക്കും ഞാന്‍ ഭയന്ന് പോയിരുന്നു. ഇപ്പോള്‍ നിയമപരമായി മുന്നോട്ടുനീങ്ങിയാല്‍ ഞാന്‍ ഇതൊക്കെ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന ചോദ്യം ഉയരും. ബാല മറ്റ് പെണ്‍കുട്ടികള്‍ക്ക് അയച്ച മെസേജുകളും വോയിസ്‌ ക്ലിപ്പുകളും തന്‍റെ പക്കലുണ്ടെന്നും എലിസബത്ത് പറഞ്ഞിരുന്നു.

ELIZABETH UDAYAN  BALA  ബാല  എലിസബത്ത്
Elizabeth Udayan against Bala (ETV Bharat)

By ETV Bharat Entertainment Team

Published : Feb 24, 2025, 11:03 AM IST

നടന്‍ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ.എലിസബത്ത്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വന്ന മോശം കമന്‍റുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് കൊണ്ടാണ് എലിസബത്ത് രംഗത്തെത്തിയിരിക്കുന്നത്. പീഡനത്തിന് ശേഷം താന്‍ മാനസികമായി തകര്‍ന്നെന്നും, ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറയുന്നത്.

നേരത്തെ ബാല തന്നെ ബലാത്സംഗം ചെയ്‌തുവെന്നും കിടപ്പുമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ജാതകപ്രശ്‌നം പറഞ്ഞ് വിവാഹം രജിസ്‌റ്റര്‍ ചെയ്‌തിരുന്നില്ലെന്നും അവര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണവുമായി എലിസബത്ത് രംഗത്തെത്തിയിരിക്കുന്നത്.

എലിസബത്തിന്‍റെ വാക്കുകളിലേക്ക്-

"നിങ്ങളുടെ പദ്ധതികള്‍ ഇതുവരെ അവസാനിപ്പിച്ചില്ലേ? ഞാന്‍ ഇത്രയും തെറ്റുകള്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി നല്‍കൂ. എനിക്ക് പിആര്‍ വര്‍ക്ക് ചെയ്യാനുള്ള പണമില്ല. എനിക്ക് നിങ്ങളെ പോലെ രാഷ്‌ട്രീയ സ്വാധീനവുമില്ല.

ഒരിക്കല്‍ നിങ്ങളുടെ ചെന്നൈയില്‍ നിന്നുള്ള പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തിലെ പൊലീസ് ഓഫീസര്‍ എന്‍റെ മാതാപിതാക്കളെ വിളിച്ച് മകളെ തിരിച്ച് കൊണ്ട് പോകാന്‍ പറഞ്ഞു. പീഡനത്തിന് ഇരയായതിന് പിന്നാലെ ഞാന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു.

ഞാന്‍ നിങ്ങളുടെ ഭാര്യയല്ല എന്നല്ലേ നിങ്ങള്‍ പറയുന്നത്. അതുകൊണ്ട് എന്‍റെ സമ്മതമില്ലാതെ നിങ്ങള്‍ എന്തുചെയ്‌താലും അത് പീഡനമാണ്. പണംകൊടുത്തുള്ള കരള്‍ മാറ്റിവയ്‌ക്കല്‍ നിയമത്തിന് എതിരാണെന്നാണ് ഞാന്‍ കരുതുന്നത്. എനിക്കറിയില്ല. ഇപ്പോഴാണ് പ്രതികരിക്കുന്നത്.

ആളുകള്‍ അങ്ങനെ പ്രതികരിക്കുന്നത് കൊണ്ടാണ് ഞാന്‍ സംശയിക്കുന്നത്. അതെനിക്ക് കുറ്റകൃത്യമായിട്ടാണ് തോന്നിയത്. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കില്‍ കമന്‍റില്‍ എന്നെ തിരുത്തുക. എന്‍റെ ഈ പോസ്‌റ്റ് ഒരു കുറ്റകൃത്യമായി തോന്നുന്നുവെങ്കില്‍ ഞാന്‍ ജയിലില്‍ പോകാനും തയ്യാറാണ്. ശരിക്കും ഞാന്‍ ഭയന്നുപോയിരുന്നു. ഇപ്പോള്‍ നിയമപരമായി മുന്നോട്ടുനീങ്ങിയാല്‍ ഞാന്‍ ഇതൊക്കെ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന ചോദ്യം ഉയരും.

ചെന്നൈയില്‍ വച്ച് പൊലീസ് മൊഴി എടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ എന്തുകൊണ്ടാണ് ഞാന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് അവര്‍ ചോദിച്ചില്ല. എഴുത്തിലുള്ള മറ്റെന്തെങ്കിലും കാരണത്താല്‍ ഞാന്‍ ആത്‌മഹത്യാശ്രമം നടത്തിയതാണെങ്കില്‍ തന്നെ അതിന് തെളിവുകളുമില്ല.

എന്നെ ആരും ചെന്നൈയില്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല. എനിക്ക് മാനസിക സ്ഥിരതയില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാല്‍ ഈ എഴുത്ത് തെളിവായി സ്വീകരിക്കാന്‍ കഴിയുമോ?" -എലിസബത്ത് കുറിച്ചു.

തങ്ങള്‍ ഫേസ്‌ബുക്ക് വഴിയാണ് പരിചയപ്പെട്ടതെന്നും തനിക്കൊപ്പം ഉണ്ടായിരുന്ന കാലത്ത് ബാല മറ്റ് പെണ്‍കുട്ടികള്‍ക്ക് അയച്ച മെസേജുകളും വോയിസ്‌ ക്ലിപ്പുകളും തന്‍റെ പക്കലുണ്ടെന്നും എലിസബത്ത് പറഞ്ഞിരുന്നു.

Also Read

ABOUT THE AUTHOR

...view details