കേരളം

kerala

ETV Bharat / entertainment

'ലേ... ലേ.. ലേ...'; 'ചിത്തിനി' പ്രൊമോ ഗാനം പുറത്ത്, തകർത്താടി മോക്ഷ - Chithini Promo Video song - CHITHINI PROMO VIDEO SONG

ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന 'ചിത്തിനി' ഉടൻ റിലീസിന്.

CHITHINI MOVIE UPDATES  CHITHINI RELEASE  AMITH CHAKALAKKAL WITH MOKKSHA  ചിത്തിനി പ്രൊമോ ഗാനം
Chithini (Promo Video song)

By ETV Bharat Kerala Team

Published : Jun 30, 2024, 7:00 PM IST

റിലീസിനൊരുങ്ങുന്ന ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ചിത്രം 'ചിത്തിനി'യുടെ പ്രൊമോ ഗാനം പുറത്ത്. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ 'ലേ... ലേ.. ലേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ നായികയായെത്തുന്ന മോക്ഷയും സംഘവുമാണ് ഗാനരംഗത്തിൽ. ആരാധകർക്ക് സർപ്രൈസായാണ് ഗാനം എത്തിയിരിക്കുന്നത്.

സുരേഷ് പൂമലയാണ് ഗാനരചന. സംഗീതം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. സുഭാഷ് കൃഷ്‌ണയും കെഎസ് അനവദ്യയും ചേർന്നാണ് ആലാപനം. ബിജു ധ്വനിതരംഗ് ആണ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്. ജിഷ്‌ണു - വിഷ്‌ണു, ബിജു ധ്വനിതരംഗ് എന്നിവർ ചേർന്നാണ് ഡാൻസ് കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചത് അമീൻ സാബിൽ ആണ്.

അമിത് ചക്കാലക്കലാണ് ഈ സിനിമയിൽ നായകൻ ആയി എത്തുന്നത്. വിനയ് ഫോർട്ടും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ബംഗാളി താരമായ മോക്ഷ നായികയായി എത്തുന്ന രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് 'ചിത്തിനി'. ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെ സംവിധാനം ചെയ്‌ത 'കള്ളനും ഭഗവതി'യും എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

ആരതി നായർ, എനാക്ഷി, ജോണി ആന്‍റണി, ജോയ് മാത്യു, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്‌ണന്‍, മണികണ്‌ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയവരാണ് 'ചിത്തിനി'യിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

കെ വി അനിലിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. വമ്പൻ ബജറ്റിലാണ് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ചിത്രം ഒരുങ്ങുന്നത്. 'ചിത്തിനി' ഉടൻ റിലീസിനെത്തും.

ALSO READ:'ഞാൻ ചാണകത്തിൽ ചവിട്ടിയിട്ടുണ്ട്, പക്ഷേ നിങ്ങൾ ഉദ്ദേശിക്കുന്നതല്ല'; ടിനി ടോം

ABOUT THE AUTHOR

...view details