ഫിലിം ഫെയർ അവാർഡ്‌സ് സൗത്ത് 2023 ൽ മികച്ച നടനായി മലയാളത്തിന്‍റെ ദുൽഖർ സൽമാൻ. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയ മികവിനാണ് ക്രിട്ടിക്‌സ് അവാർഡ് ദുൽഖർ സൽമാൻ സ്വന്തമാക്കിയത്. ദുൽഖർ സൽമാന്‍റെ നാലാമത്തെ ഫിലിം ഫെയർ അവാർഡാണിത്. തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹം സ്വന്തമാക്കുന്ന രണ്ടാമത്തെ ഫിലിം ഫെയർ അവാർഡും.
2019 ൽ മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിനും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ്‌സ് സൗത്ത് ദുൽഖർ സൽമാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്‌സ് അവാർഡ് സീതാരാമം നേടിയെടുത്തു. 2022-ൽ റിലീസ് ചെയ്‌ത സീതാരാമം എന്ന തെലുങ്ക് ചിത്രം മികച്ച പ്രേക്ഷക, നിരൂപക പ്രശംസകള്‍ നേടിയ ചിത്രമായിരുന്നു.