ഹൈദരാബാദ് :പ്രശസ്‌ത ബോളിവുഡ് താരം ധര്‍മേന്ദ്രയുടെ കണങ്കാലിന് ഫ്രാകചറായതാണ് ആരധകരക്കിടയിലെ ചര്‍ച്ചാവിഷയം. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം തന്നെയാണ് ഇക്കാര്യം ഒരു ആരാധകന് മറുപടി ആയി നല്‍കിയത്.
രാത്രി ഉറക്കം കിട്ടാത്തതിനെ തുടര്‍ന്ന് റൊട്ടിയും ബട്ടറും കഴിക്കുന്ന ചിത്രമാണ് ധര്‍മേന്ദ്ര ട്വീറ്റ് ചെയ്‌തത്. 'പാതിരാത്രിയാണ്. പക്ഷേ ഉറക്കം കിട്ടുന്നില്ല. നല്ല വിശപ്പുമുണ്ട്. സ്വാദിഷ്‌ടമായ റൊട്ടിയും വൈറ്റ് ബട്ടറും കഴിക്കകുകയാണ്'-ചിത്രത്തിന്‍റെ അടിക്കുറിപ്പില്‍ ധര്‍മേന്ദ്ര പറഞ്ഞു. കറുത്ത വസ്‌ത്രം ധരിച്ച് കട്ടിലില്‍ ഇരിക്കുകയായിരുന്ന ധര്‍മേന്ദ്രയുടെ മുഖത്ത് ക്ഷീണവും വ്യക്തമാണ്.
ട്വീറ്റിന്‍റെ അടിയില്‍ കാലിനെന്ത് പറ്റിയെന്ന് ചോദിച്ച് ഒരു ആരാധകന്‍ കമന്‍റ് ചെയ്‌തു. കണങ്കാല്‍ ഫ്രാക്‌ചര്‍ ആയെന്നും ആരാധകരുടെ പ്രാര്‍ഥനയാല്‍ വേഗം സുഖം പ്രാപിക്കുമെന്നും ധര്‍മേന്ദ്ര മറുപടി നല്‍കി. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ സുഖാശംസ അറിയിച്ചത്. പിന്നീട് ട്വീറ്റ് നീക്കം ചെയ്‌തു.
ഷാഹിദ് കപൂർ, കൃതി സനണ്‍ എന്നിവർക്കൊപ്പം തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ എന്ന ചിത്രത്തിലാണ് ധർമേന്ദ്ര ഏറ്റവും ഒടുവില്‍ തിരശീലക്ക് മുന്നിലെത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ കരൺ ജോഹറിന്‍റെ റോക്കി ഔർ റാണി കി പ്രേം കഹാനിയിലും ധർമേന്ദ്ര വേഷമിട്ടിരുന്നു. ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന എക്കിസ്, അപ്‌നെ 2, ഹൗസ്‌ഫുൾ 5 എന്നിവയാണ് അദ്ദേഹത്തിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.