നയന്‍താരയുടെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും പറയുന്ന ഡോക്യുമെന്‍ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഉള്‍പ്പെടുത്തിയതിന് നടന്‍ ധനുഷ് 10 കോടി രൂപ പകര്‍പ്പവകാശം ആവശ്യപ്പെട്ടെന്ന നയന്‍താരയുടെ തുറന്നു പറച്ചില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ധനുഷിന് തന്നോട് വെറുപ്പാണെന്നും പക പോക്കുകയാണെന്നും നയന്‍താര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച തുറന്ന കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ധനുഷിന്‍റെ അഭിഭാഷകന്‍ മറുപടി നല്‍കിയിരിക്കുകയാണ്.
നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18 നാണ് 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' ഡോക്യുമെന്‍ററി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെ പ്രദര്‍ശനത്തിന് എത്തിയത്. ഇതിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയത്. എന്നാല്‍ ഡോക്യുമെന്‍ററി റിലീസായതിന് പിന്നാലെ ധനുഷിന്‍റെ അഭിഭാഷകന്‍ നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസയച്ചു.
നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ച 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യം 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇതിന്‍റെ പ്രത്യാഘാതം 10 കോടി രൂപയില്‍ ഒതുങ്ങില്ലെന്നും ഗുരുതരമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വക്കീല്‍ നോട്ടീസിലൂടെ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയ ദൃശ്യം ചിത്രീകരിച്ചത് തന്‍റെ സ്വകാര്യ ഫോണിലാണെന്ന് നയന്‍താര നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനും അഭിഭാഷകന്‍ മറുപടി പറയുന്നുണ്ട്. എന്‍റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. സിനിമയുടെ പിന്നാമ്പുറ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാന്‍ എന്‍റെ കക്ഷി ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അഭിഭാഷകന്‍ വ്യക്കമാക്കി. ഈ വക്കീല്‍ നോട്ടീസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
നയന്‍താരയെ നായികയാക്കി വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്‌ത 'നാനും റൗഡി താന്‍' എന്ന ചിത്രം നിര്‍മിച്ചത് ധനുഷ് ആയിരുന്നു. സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്‍ററിയില്‍ ആ സിനിമയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനം ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലിരുന്നില്ല. രണ്ടുവര്‍ഷം വരെ കാത്തിരുന്നു. മാത്രവുമല്ല ഈ ആവശ്യം പരിഗണിക്കുന്നത് വൈകിക്കുകയും ചെയ്‌തുവെന്നാണ് നയന്‍താര പറയുന്നത്.
ഒടുവില്‍ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ 'നാനു റൗഡി താന്‍' സിനിമയുടെ ബി ടി എസ് ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉപയോഗിച്ചത് പകര്‍പ്പ് അവകാശ ലംഘനമാണെന്ന് ചൂണ്ടികാണിച്ച് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. അതേസമയം ഇന്‍റര്‍നെറ്റില്‍ ഇതിനോടകം പ്രചരിച്ച രംഗങ്ങളാണ് ട്രെയിലറില്‍ ഉപയോഗിച്ചതെന്നാണ് നയന്‍താര പറയുന്നത്. മൂന്ന് സെക്കന്‍റ് ദൃശ്യങ്ങള്‍ക്കാണ് 10 കോടി ധനുഷ് ആവശ്യപ്പെട്ടത്.
Also Read:'നായയ്ക്ക് ബിരിയാണിയോ'? നയന്‍താരയെ പ്രണയിച്ചതിന് വിഘ്നേഷ് ശിവ കേട്ട അവഹേളനം