ഏറെ ആരാധകരുള്ള ബോളിവുഡിലെ താരദമ്പതികളാണ് രൺവീർ സിങ്ങും (Ranveer Singh) ദീപിക പദുകോണും (Deepika Padukone). ഇരുവരെയും മുംബൈ വിമാനത്താവളത്തിൽ (Mumbai Airport) നിന്ന് പിടികൂടിയിരിക്കുകയാണ് പാപ്പരാസികൾ. ഒരു നീല സെഡാനിലാണ് ദീപിക ഇന്ന് വിമാനത്താവളത്തിലെത്തിയത്. ദീപികയുടെ ഭർത്താവും നടനുമായ രൺവീർ സിങ് കാറിനുള്ളിൽ തന്നെ ഇരിക്കുന്നതും കാണാം.
ഓവർസൈസ്‌ഡ് ബ്രൗൺ സ്വെറ്ററും (oversized brown sweater) നീല ഡെനിം ട്രൗസറും (blue denim trousers) ബ്രൗൺ ബൂട്ടുകളുമാണ് (brown boots) ദീപിക ധരിച്ചിരുന്നത്. മിനമൽ മേക്കപ്പും ടൈറ്റ് പോണിടെയ്‌ൽ ഹെയർസ്റ്റൈലും സ്റ്റൈലിഷ് ബ്ലാക്ക് സൺഗ്ലാസുകളും ദീപികയുടെ ലുക്ക് കംപ്ലീറ്റാക്കി. കഴിഞ്ഞ കുറച്ച് ദിവസം മുൻപ് ഇരുവരും മാതാപിതാക്കളാകാൻ പോകുന്നുവെന്ന് രൺവീർ സിങ് വെളിപ്പെടുത്തിയിരുന്നു. തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ദീപികയും രൺവീറും ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.
കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാക്ക്ഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതിയാണ് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു.
നീണ്ട ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് ഇരുവരും വിവാഹിതരായത്. ദീപിക പദുകോൺ ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാപ്പരാസികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികൾ തന്നെ വാർത്ത സ്ഥിരീകരിച്ചത്.