ETV Bharat / state

ജനുവരി 1 മുതല്‍ കേരളത്തില്‍ ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍; ഏതൊക്കെയെന്ന് അറിയാം - NEW STOPS FOR TRAINS IN KERALA

പരീക്ഷണാടിസ്ഥാനത്തില്‍ 45 എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചത്.

KERALA TRAINS NEW STOP  KERALA TRAIN STOPS CHANGE  ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ്  കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 31, 2024, 5:28 PM IST

തിരുവനന്തപുരം: 2025 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ ടൈംടേബിള്‍ പ്രകാരം ദക്ഷിണ റെയില്‍വേ 10 ട്രെയിനുകള്‍ പുതുതായി ആരംഭിക്കുകയാണ്. എന്നാല്‍ അതില്‍ പലതും കേരളത്തിലോടുന്ന വണ്ടികളല്ല. 19 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ 45 എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്ന് തുടങ്ങുന്നതും കേരളത്തിലൂടെ ഓടുന്നതുമായ ട്രെയിനുകള്‍ക്ക് പലതിനും കേരളത്തില്‍ പുതിയ സ്റ്റോപ്പ് ലഭിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പുതുതായി കേരളത്തിന് കിട്ടിയ സ്റ്റോപ്പുകളും ട്രെയിനും ഇവയാണ്:

  1. 16345/10346 ലോകമാന്യതിലക് ടെര്‍മിനസ് - തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസിന് ഇരു ഭാഗത്തേക്കുമുള്ള യാത്രയില്‍ നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചു.
  2. 16348 മംഗലൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസിന് പരവൂരില്‍ സ്റ്റോപ്പ് അനുവദിച്ചു.
  3. 16343/16343 തിരുവനന്തപുരം സെന്‍ട്രല്‍ - മധുര എക്‌സ്പ്രസ് ട്രെയിനിന് ഇരു ഭാഗത്തേക്കുമുള്ള യാത്രയില്‍ കഴക്കൂട്ടത്ത് സ്‌റ്റോപ്പ് അനുവദിച്ചു.
  4. 12789/12790 കാച്ചിഗുഡ-മംഗലൂരു ദ്വൈവാര എക്‌സ്പ്രസിന് ഇരുവശത്തേക്കുമുള്ള യാത്രകളില്‍ നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചു.
  5. 16101/16102 ചെന്നൈ എഗ്മോര്‍ - കൊല്ലം എക്‌സ്പ്രസ് ഇരുവശത്തേക്കുമുള്ള യാത്രകളില്‍ തെന്‍മലയില്‍ സ്റ്റോപ്പ് അനുവദിച്ചു.
  6. 20923/20924 തിരുനെല്‍വേലി - ഗാന്ധിധാം ഹംസഫര്‍ എക്‌സ്‌പ്രസിന് ഇരുവശത്തേക്കുമുള്ള യാത്രകളില്‍ ആലപ്പുഴ സ്റ്റോപ്പ് അനുവദിച്ചു.
  7. 16348 മംഗലൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസിന് വര്‍ക്കല ശിവഗിരിയില്‍ സ്റ്റോപ്പ് അനുവദിച്ചു.
  8. 16366 നാഗര്‍കോവില്‍ - കോട്ടയം എക്‌സ്പ്രസിന് ഇരവിപുരത്തും പെരിനാട്ടും സ്റ്റോപ്പ് അനുവദിച്ചു.
  9. 16729/16730 പുനലൂര്‍ - മധുര എക്‌സ്പ്രസിന് ഇരുവശത്തേക്കുമുള്ള യാത്രകളില്‍ ഇരവിപുരത്ത് സ്റ്റോപ്പ് അനുവദിച്ചു.
  10. 16791/16792 പാലക്കാട് - തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനിന് ഇരുവശത്തേക്കുമുള്ള യാത്രകളില്‍ എഴുകോണിലും ആവണീശ്വരത്തും സ്‌റ്റോപ്പ് അനുവദിച്ചു.
  11. 16348 മംഗലുരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസിന് മാവേലിക്കരയില്‍ സ്റ്റോപ്പ് അനുവദിച്ചു.
  12. 16343/16344 തിരുവനന്തപുരം - സെന്‍ട്രല്‍ മധുര എക്‌സ്പ്രസിന് ഇടപ്പള്ളിയില്‍ സ്റ്റോപ്പ് അനുവദിച്ചു.
  13. 22887/22888 എറണാകുളം - ഹൗറ അന്ത്യോദയ എക്‌സ്പ്രസിന് ഇരുവശത്തേക്കുമുള്ള യാത്രകളില്‍ ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചു.

Also Read: 'കള്ളുകുടിയനല്ല, പെട്ടുപോയതാണ്...'; തലയ്‌ക്ക് മേലെ ചീറിപ്പാഞ്ഞ ട്രെയിനിനും ട്രാക്കിനും ഇടയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറിയ ആ മനുഷ്യനിതാ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.