റെഡ് സീ ഇൻ്റർനാഷണൽ ഫിലിം ഫൗണ്ടേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബോളിവുഡ് താരം കിയാര അദ്വാനി 2024 കാൻ വേദിയിൽ. വുമൺ ഇൻ സിനിമ ഗാല ഡിന്നറിൽ അതിശയിപ്പിക്കുന്ന ഗൗൺ ധരിച്ചാണ് താരം എത്തിയത്. കാനിലെ ഫ്രഞ്ച് റിവിയേരയിൽ നടന്നുകൊണ്ടിരിക്കുന്ന റെഡ് സീ ഇൻ്റർനാഷണൽ ഫിലിം ഫൗണ്ടേഷൻ (RSIFF) ഫെസ്റ്റിവലിൽ തിളങ്ങാൻ പിങ്ക്, ബ്ലാക്ക് നിറങ്ങളിലുള്ള ഗൗണാണ് താരം തെരഞ്ഞെടുത്തത്. ഏതായാലും കിയാരയുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്.
ഫെസ്റ്റിവലിനിടെ പകർത്തിയ മനോഹരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ താരം പങ്കിട്ടിട്ടുണ്ട്. റെഡ് കാർപ്പെറ്റിലെ കിയാരയുടെ പുതിയ ലുക്കും ഇതോടെ സൈബറിടത്തിൽ ചർച്ചയായി. താരത്തിന്‍റെ പുത്തൻ ഫോട്ടോകൾക്കും പോസുകൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം റെഡ് സീ ഇൻ്റർനാഷണൽ ഫിലിം ഫൗണ്ടേഷൻ്റെ വുമൺ ഇൻ സിനിമ ഗാല ഡിന്നറിൽ, ലോകമെമ്പാടുമുള്ള വിവിധ വിനോദ - വ്യവസായ മേഖലകളിൽ നിന്നുള്ള ഒട്ടേറെ പ്രമുഖരാണ് പങ്കെടുക്കുന്നത്. ഇവർക്കിടയിൽ തന്‍റെ വേറിട്ട സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റുകൾകൊണ്ട് തിളങ്ങുകയാണ് കിയാര. പിങ്ക്, കറുപ്പ് നിറത്തിലുള്ള സിൽക്ക് ഗൗൺ താരത്തിന് കൂടുതൽ മിഴിവേകി. ഒപ്പം മിനിമൽ മേക്കപ്പും ആക്‌സസറീസും അഴക് ഇരട്ടിയാക്കി.