കേരളം

kerala

ETV Bharat / entertainment

'ഈ ദുഷ്‌ടത്തരം മലയാളികൾ ചെയ്യില്ല'; എം സി ജിതിന്‍ - SOOKSHMADARSHINI LEAKED

ആരാണ് കുറ്റവാളി എന്ന് ഉടൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് 'സൂക്ഷ്‌മദര്‍ശിനി'യുടെ ആന്‍റിപൈറസി വിഭാഗമെന്ന് സംവിധായകന്‍ എം സി ജിതിന്‍ ഇ ടിവി ഭാരതിനോട്

BASIL JOSEPH AND NAZRIYA NAZIM  MOVIE LEAKED ONLINE  സൂക്ഷ്‌മദര്‍ശിനി ഇന്‍റര്‍നെറ്റില്‍  നസ്രിയ നസീം സിനിമ
എം സി ജിതിന്‍ സംവിധായകന്‍ (ETV Bharat)

By ETV Bharat Entertainment Team

Published : 12 hours ago

തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന 'സൂക്ഷ്‌മദര്‍ശിനി' എന്ന ചിത്രത്തിന്‍റെ ഒ ടി ടി ക്വാളിറ്റി പ്രിന്‍റ് കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. ടെലഗ്രാം ആപ്ലിക്കേഷൻ വഴി ലക്ഷക്കണക്കിന് ഡൗൺലോഡുകൾ ഇതിനോടകം സംഭവിച്ചു കഴിഞ്ഞു. സൂക്ഷ്‌മദര്‍ശിനി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട അതേ ദിവസം തന്നെ ചിത്രം യൂട്യൂബിലും അപ്‌ലോഡ് ചെയ്‌തിരുന്നു.

ചിത്രത്തിന്‍റെ ഒ ടി ടി അവകാശം ഹോട്ട്സ്റ്റാര്‍ ഡിസ്‌നി പ്ലസ്, സിംപ്ലി സൗത്ത് സംയുക്തമായാണ് കൈവശമാക്കിയത്. ഈ മാസം അവസാനത്തോടെ ഒടിടി റിലീസിന് ഒരുങ്ങിയിരുന്ന ചിത്രത്തിന്‍റെ പകർപ്പ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതോടെ ഡിജിറ്റൽ ബിസിനസിന് വലിയ ഇടിവ് സംഭവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ രീതിയിലുള്ള പകർപ്പ് അവകാശ ലംഘനത്തിനെതിരെ പ്രതികരിച്ച് ചിത്രത്തിന്‍റെ സംവിധായകൻ എംസി ജിതിൻ ഇ ടി വി ഭാരതി നോട് സംസാരിച്ചു.

സൂക്ഷ്‌മദര്‍ശിനി എന്ന സിനിമയില്‍ നിന്ന് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നമ്മുടെ രാജ്യത്തിന്‍റെ നിയമപാലക സംവിധാനത്തിന്‍റെ വലിയ വീഴ്‌ചയാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ കാരണമെന്ന് സംവിധായകൻ പ്രതികരിച്ചു. ചിത്രത്തിനുവേണ്ടി ഒരു ആന്‍റി പൈറസി സംഘം അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്.

യൂട്യൂബിലും മറ്റു വെബ്സൈറ്റുകളിലും അപ്‌ലോഡ് ചെയ്‌തിരിക്കുന്ന ഫയലുകൾ പരമാവധി നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ധാരാളം ഡൗൺലോഡ് സംഭവിച്ചിട്ടുള്ളത് കൊണ്ട് എത്രത്തോളം ഷെയറിങ്ങിന് തടയിടാൻ സാധിക്കും എന്നുള്ളത് സംശയമാണ്.

സൂക്ഷ്‌മദര്‍ശിനി സിനിമ പോസ്‌റ്റര്‍ (ETV Bharat)

സൂക്ഷ്‌മദര്‍ശിനിക്ക് മാത്രമല്ല ഇവിടെ ഇറങ്ങുന്ന എല്ലാ ചിത്രങ്ങൾക്കും സമാനരീതിയിലുള്ള പകർപ്പ് അവകാശ ലംഘനം നടക്കുന്നുണ്ട്. സർക്കാർ ഇത്തരം പകർപ്പ് അവകാശലംഘനങ്ങൾക്കെതിരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നുള്ളത് വസ്‌തുതയാണ്.

ഡിജിറ്റൽ റിലീസിന് സമർപ്പിക്കുന്ന ഫുൾ കോളിറ്റി ഫയൽ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ ഉള്ളത്. ലാബിൽ നിന്നും സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും ഫയൽ പുറത്തുപോകാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് എംസി ജിതിൻ പ്രതികരിച്ചു. അങ്ങനെയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കുറ്റവാളി ആരാണെന്ന് കണ്ടെത്താനാകും.

സൂക്ഷ്‌മദര്‍ശിനി എന്ന സിനിമയില്‍ നിന്ന് (ETV Bharat)

അടുത്ത ഓപ്ഷൻ തിയേറ്ററുകളാണ്. കേരളത്തിലെ ഒരു തിയേറ്ററുകളും ഇത്തരം ഒരു ചട്ടലംഘനം നടത്തുകയില്ല എന്ന് വിശ്വസിക്കുന്നു. മലയാളികൾക്ക് ഇത്തരം ഒരു ക്രൈം ചെയ്യാൻ സാധിക്കില്ലെന്ന് വിശ്വസിക്കുന്നതായി സംവിധായകൻ തീർത്തു പറഞ്ഞു.

ഹൈദരാബാദിലെ ഏതോ ഒരു തിയേറ്ററിൽ നിന്ന് ലീക്കായ ചിത്രത്തിന്‍റെ പ്രിന്‍റ് വിദേശ രാജ്യത്തെ സർവറിൽ നിന്ന് അപ്‌ലോഡ് ചെയ്തിരിക്കുന്നു എന്നുള്ള തരത്തിലുള്ള വാർത്തകൾ കേൾക്കുന്നു. വ്യക്തതയില്ലെങ്കിലും ഇങ്ങനെ സംഭവിക്കാനാണ് സാധ്യത കൂടുതൽ.

കേരളത്തിൽ മാത്രമല്ല നമ്മുടെ സിനിമകൾ ഇപ്പോൾ റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും മലയാളം സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. പകർപ്പ് അവകാശ നിയമങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ സൂക്ഷ്‌മദര്‍ശിനി റിലീസ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻപകർപ്പവകാശ നിയമം ബാധകമല്ലാത്ത രാജ്യങ്ങളിലും ചിത്രം പ്രദർശനം നടത്തി. പണത്തിനു വേണ്ടി ആരോ കാണിച്ച ഒരു ദുഷ്‌ടത എന്ന് ഈ സംഭവത്തെ അപലപിക്കുന്നതായി സംവിധായകൻ എം സി ജിതിൻ പ്രതികരിച്ചു.
സിനിമ പൈറസി രംഗത്തെ രാജാക്കന്മാരാണ് തമിഴ് റോക്കേഴ്‌സ് തമിഴ് ബ്ലാസ്റ്റേഴ്‌സ്, തമിഴ് യോഗി തുടങ്ങിയ വെബ്സൈറ്റുകൾ. നമ്മുടെ നിയമസംഹിത എത്രയൊക്കെ പരിശ്രമിച്ചിട്ടും ഇത്തരം വെബ്സൈറ്റുകൾക്ക് ഇതുവരെയും താഴ് ഇടാൻ സാധിച്ചിട്ടില്ല.

സൂക്ഷ്‌മദര്‍ശിനി ഇന്‍റര്‍നെറ്റില്‍ (ETV Bharat)

ഏറ്റവും വലിയ തമാശ തമിഴ് റോക്കേഴ്‌സ് തമിഴ് ബ്ലാസ്റ്റേഴ്സിന്റെ വെബ്സൈറ്റ് വഴിയല്ല സൂക്ഷ്‌മദര്‍ശിനിയുടെ പ്രിന്‍റ് പുറത്തായത്. മേൽപ്പറഞ്ഞ വെബ്സൈറ്റുകളിൽ ഒന്നും തന്നെ ഇതുവരെയും ചിത്രത്തിന്റെ പ്രിന്റ് പ്രത്യക്ഷപ്പെട്ടിട്ടില്ല. ആരാണ് കുറ്റവാളി എന്ന് ഉടൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൂക്ഷ്‌മദര്‍ശിനിയുടെ ആന്റിപൈറസി വിഭാഗം.

Also Read:'മൊത്തത്തില്‍ ഒരു ഹോളിവുഡ് മൂഡുണ്ടല്ലോ'... ബേസില്‍ ജോസഫ് പോലീസ് വേഷത്തിലെത്തുന്ന 'പ്രാവിൻ കൂട് ഷാപ്പ്' ട്രെയിലർ

ABOUT THE AUTHOR

...view details