കേരളം

kerala

ETV Bharat / entertainment

തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുളള വിവാഹം അടുത്ത വർഷത്തിൽ ?; പ്രവചിച്ച് മുനിഷ ഖത്വാനി - TEJRAN WEDDING SOON - TEJRAN WEDDING SOON

"തേജ്‌റാൻ" എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന ഇവർ വിവാഹിതരാകാൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും ആറ് മാസത്തിനുളളിൽ അല്ലെങ്കിൽ അടുത്ത വർഷം കാണുമെന്ന് ഒരു വാർത്താ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ജ്യോതിശാസ്‌ത്രജ്ഞയായ മുനിഷ ഖത്വാനി.

TEJRAN  തേജസ്വി പ്രകാശ്  തേജസ്വി പ്രകാശ് കരൺ കുന്ദ്ര വിവാഹം  KARAN KUNDRRA TEJASSWI
TEJASSWI (LEFT), KARAN KUNDRRA (RIGHT) (ETV Bharat)

By ETV Bharat Kerala Team

Published : Aug 2, 2024, 10:39 PM IST

ഹൈദരാബാദ്: ടെലിവിഷനിലെ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളിലൊന്നായ തേജസ്വി പ്രകാശും കരൺ കുന്ദ്രയും ഉടൻ വിവാഹിതരാകുമെന്ന് പ്രവചിച്ച് ജ്യോതിശാസ്‌ത്രജ്ഞയായ മുനിഷ ഖത്വാനി. ഹിന്ദി ബിഗ് ബോസ് 15 -ആം സീസണിൽ വച്ച് കണ്ടുമുട്ടുകയും പിന്നീട് സുഹൃത്തുക്കളാകുകയും ആ ബന്ധം പ്രണയത്തിലേക്ക് വഴുതിമാറുകയുമായിരുന്നു.

തങ്ങളുടെ ഹൃദയസ്‌പർശിയായ പ്രണയത്തിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ ഇവരെ "തേജ്‌റാൻ" എന്നാണ് ആരാധകർ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. അടുത്തിടെ ഒരു വാർത്താ പോർട്ടലുമായി നടത്തിയ അഭിമുഖത്തിലാണ് ജ്യോതിശാസ്‌ത്രജ്ഞയായ മുനിഷ ഖത്വാനി തേജസ്വിയും കരണും അടുത്ത വർഷത്തിൽ അല്ലെങ്കിൽ അടുത്ത ആറ് മാസത്തിനുളളിൽ വിവാഹിതരാകുന്നതിനായി പ്ലാൻ ചെയ്യുന്നുണ്ടെന്ന പ്രവചനം നടത്തിയത്.

ബിഗ് ബോസിന് ശേഷം ഇവർ വേർപിരിയുമെന്ന കിംവദന്തികൾ പ്രചരിച്ചിരുന്നുവെങ്കിലും അവരുടെ ബന്ധം കൂടുതൽ തഴച്ച് വളരുകയായിരുന്നു. അതിന് തെളിവാണ് അവർ സമൂഹമാധ്യത്തിൽ പങ്കുവെയ്‌ക്കുന്ന ഓരോ ചിത്രങ്ങളും. ഇതിനിടയിൽ പ്രവചനങ്ങൾക്ക് പേരുകേട്ട മുനിഷ ഖത്വാനി ദമ്പതികൾ ഉടൻ തന്നെ വിവാഹിതരാകുമെന്ന പ്രതീക്ഷയിലാണ്. അതിനെക്കാളുപരി ആരാധകരും അവരുടെ വിവാഹത്തിനുവേണ്ടി കാത്തിരിക്കുകയാണ്.

Also Read:കാമുകനൊപ്പം ജീപ്പ് സവാരിയുമായി നാഗകന്യക സീരിയല്‍ താരം തേജസ്വി പ്രകാശ്

ABOUT THE AUTHOR

...view details