നവാഗതനായ സേതുനാഥ് പത്‌മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് അലി ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മൂന്നു ഷെഡ്യൂളുകളിലായി 45ല്‍ പരം ദിവസങ്ങളുടെ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസം പാക്കപ്പ് ആയി. തൃശൂർ ജില്ലയിലെയും ഇടുക്കിയിലെയും വിവിധ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.
ഒരു റിയലിസ്‌റ്റിക് കോമഡി ഫാമിലി എന്‍റർടെയിനർ ജോണറിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുതുമുഖ താരം തുളസിയാണ് സിനിമയില്‍ ആസിഫ് അലിയുടെ നായികയായി എത്തുന്നത്.
ജഗദീഷ്, സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ജോജി, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, ആനന്ദ് മന്‍മഥൻ, ശ്രേയ രുക്‌മിണി, നീരജ രാജേന്ദ്രൻ, ശ്രീജാ ദാസ്, റിനി ഉദയകുമാർ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
നൈസാം സലാം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസാം സലാമാണ് സിനിമയുടെ നിര്‍മ്മാണം. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും സോബിൻ സോമൻ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.
മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ - ബിജിബാൽ, ക്രിസ്‌റ്റി ജോബി, ആർട്ട് ഡയറക്‌ടർ - സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ - ടെസ്സ് ബിജോയ്, പ്രോജക്‌ട് ഡിസൈനർ - നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം - മഞ്ജുഷാ രാധാകൃഷ്‌ണൻ, ലിറിക്‌സ് - മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രേംനാഥ്, സൗണ്ട് ഡിസൈൻ - ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, അസോസിയേറ്റ് ഡയറക്‌ടര്‍ - സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്‌റ്റിൽസ് - സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ - മാമി ജോ, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: 'എല്ലാവരും ഒന്നിനൊന്ന് മെച്ചം, തുടക്കം മുതല്‍ അവസാനം വരെ സസ്പെന്‍സ്'; കിഷ്‌കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് മന്ത്രി റിയാസ് - Muhammad Riyas praises Asif movie