മികച്ച സിനിമകള്‍ക്കൊണ്ട് മലയാളികളെ അമ്പരപ്പിക്കുകയാണ് ആസിഫ് അലി. നീണ്ട വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ വ്യത്യസ്‌തമായതും മികവാര്‍ന്ന കഥാപാത്രവുമായാണ് ആസിഫ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. താരത്തിന്‍റെതായി ഇന്നലെ (ജനുവരി 9) പുറത്തിറങ്ങിയ സിനിമയാണ് 'രേഖാചിത്രം'. മികച്ച പ്രതികരണമാണ് ആദ്യദിനത്തില്‍ തന്നെ ചിത്രത്തിന് ലഭിക്കുന്നത്.
'രേഖാചിത്ര'ത്തില്‍ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ് സുലേഖ. രണ്ട് ഷോട്ടുകള്‍ മാത്രമാണ് സിനിമയില്‍ സുലേഖയ്ക്ക് ഉണ്ടായിരുന്നുള്ളു. എന്നാല്‍ ചിത്രത്തിന്‍റെ എഡിറ്റിങ്ങിന്‍റെ സമയത്ത് ചില സീനുകള്‍ മുറിച്ചു മാറ്റിയപ്പോള്‍ ആ രണ്ട് ഷോട്ടുകളും പെട്ടു. ആദ്യമായി അഭിനയിച്ച ചിത്രം കാണാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയതായിരുന്നു സുലേഖ. തന്‍റെ ഷോട്ടുകള്‍ ഇല്ലെന്ന് അറിഞ്ഞതോടെ സങ്കടം താങ്ങാനാവാതെ സുലേഖ കരഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സിനിമ കണ്ടിറങ്ങിയ ആസിഫ് ഇത് കണ്ടു. പെട്ടെന്ന് അവരുടെ അടുത്തെത്തുകയും താരം സുലേഖയെ ആശംസിപ്പിക്കുകയും ചെയ്‌തു. സുലേഖ ചേച്ചി തന്നോട് ക്ഷമിക്കണമെന്നും മനഃപൂര്‍വം ചെയതത് അല്ലെന്നും പറ്റിപ്പോയതാണെന്നും ആസിഫ് സുലേഖയോട് പറഞ്ഞു. എന്നാല്‍ ഇതിലും വലിയ ഭാഗ്യം തനിക്ക് കിട്ടാനില്ലെന്നായിരുന്നു സുലേഖയുടെ മറുപടി.തന്‍റെ അടുത്ത പടത്തില്‍ സുലേഖയെ അഭിനയിപ്പിക്കാമെന്ന് ആസിഫ് അലി ഉറപ്പ് നല്‍കുകയും ചെയ്‌തു.