കേരളം

kerala

ETV Bharat / entertainment

കൊച്ചി മെട്രോയില്‍ യാത്ര ചെയ്‌ത് ആസിഫ് അലിയും ജിസ് ജോയും; ഒപ്പം 'തലവന്‍' അണിയറപ്രവർത്തകരും - Asif ali in kochi metro - ASIF ALI IN KOCHI METRO

ചിത്രത്തിൻ്റെ പ്രൊമോഷന്‍റെ ഭാഗമായി മറ്റൊരു തീയേറ്ററിൽ പോകുന്നതിനുവേണ്ടിയാണ് റോഡിലെ തിരക്ക് മൂലം കൊച്ചി മെട്രോ തലവൻ ടീം തിരഞ്ഞെടുത്തത്.

THALAVAN MOVIE  ASIF ALI NEW MOVIE  കൊച്ചി മെട്രോയിൽ തലവൻ ടീം  തലവന്‍ മൂവി പ്രമോഷൻ
Thalavan movie crew members travelled in kochi metro (ETV Bharat)

By ETV Bharat Kerala Team

Published : May 28, 2024, 8:00 PM IST

Updated : May 28, 2024, 8:15 PM IST

എറണാകുളം: കൊച്ചി മെട്രോ പോലെ തന്നെ ശരവേഗത്തിൽ മെഗാ ഹിറ്റിലേക്ക് കുതിക്കുകയാണ് 'തലവന്‍'. ചിത്രത്തിൻ്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി മെട്രോയില്‍ സഞ്ചരിച്ച് ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയും. ഒപ്പം തലവന്‍ ടീമും. ലുലു മാളിലെ തീയേറ്റർ സന്ദർശനത്തിന് ശേഷം മറ്റൊരു തീയേറ്റര്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ട ആസിഫ് അലിയും സംഘവും റോഡിലെ തിരക്ക് മൂലമാണ് മെട്രോയില്‍ യാത്ര ചെയ്യാമെന്ന് തീരുമാനിച്ചത്.

സിനിമാ താരവും സംഘവും മെട്രോയില്‍ കയറിയതോടെ യാത്രക്കാര്‍ക്ക് കൗതുകമായി. ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന തലവൻ പുറത്തിറങ്ങി ആദ്യ ആഴ്‌ച കഴിയുമ്പോള്‍ നല്ല പ്രേക്ഷക പിന്തുണയും കളക്ഷനും ലഭിക്കുന്നുണ്ട് . ഫീല്‍ - ഗുഡ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകന്‍ ജിസ് ജോയുടെ ജോണർ മാറ്റം ഗുണം ചെയ്‌തപ്പോള്‍ മികച്ചൊരു ത്രില്ലറായി തലവൻ മാറി.

രണ്ട് വ്യത്യസ്‌ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർ തമ്മിലുള്ള പ്രശ്‌നങ്ങളാണ് തലവൻ്റെ കഥാതന്തു. അരുൺ നാരായൺ പ്രൊഡക്ഷൻസിൻ്റെയും ലണ്ടൻ സ്റ്റുഡിയോസിൻ്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്‌ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം & പശ്ചാത്തല സംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ.

എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സാഗർ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പിആർഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

Also Read:ചിരിപ്പിച്ചും കോരിത്തരിപ്പിച്ചും ടർബോ ജോസ് ; സക്‌സസ് ടീസർ പുറത്ത്

Last Updated : May 28, 2024, 8:15 PM IST

ABOUT THE AUTHOR

...view details