കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധികാമ്മ, ബേബി മാളൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആംഗ്യം'. ഈ സിനിമയുടെ ചിത്രീകരണത്തിന് തൃപ്പൂണിത്തുറ തിരുവാങ്കുളം ശിവ ക്ഷേത്ര നടയിൽ തുടക്കമായി. 'സൗണ്ട് ഓഫ് സൈൻ' എന്ന ടാഗ്‌ലൈനോട് കൂടിയാണ് ഈ ചിത്രം എത്തുന്നത്.
ഓം പ്രകാശ്, പ്രദീപ് മാധവൻ, ശെൽവ രാജ്, വൈക്കം ഭാസി, പുഷ്‌കരൻ അമ്പലപ്പുഴ, പ്രദീപ് എസ് എൻ, ഷിനോ യുഎസ്എ, വർഷ, രേണുക തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാം ഫ്രെയിംസിന്‍റെ ബാനറിൽ പ്രദീപ് മാധവൻ ആണ് 'ആംഗ്യം' സിനിമയുടെ നിർമാണം.
ഗ്രാമീണ പശ്ചാത്തലത്തിലാണ് 'ആംഗ്യം' അണിയിച്ചൊരുക്കുന്നത്. ബധിരയും മൂകയുമായ ഒരു പെൺക്കുട്ടിയിലൂടെയാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്. അവൾക്ക് വേണ്ടി നൃത്ത കലയിലെ മുദ്രകളെ സൈൻ ലാംഗ്വേജുമായി ഇഴ ചേർത്ത് ഒരു ആംഗ്യ ഭാഷ ഉണ്ടാക്കുകയും അതിലൂടെ ആശയം വിനിമയം നടത്തി അത് ലോകം അറിയുകയും ചെയ്യുന്നതിന്‍റെ ദൃശ്യാവിഷ്ക്കാരമാണ് 'ആംഗ്യം'.
ഷാനി തൊടുപുഴ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ കലാ സംവിധാനം കൈകാര്യം ചെയ്യുന്നത് സംവിധായകൻ എം എസ് വേദാനന്ദ് തന്നെയാണ്. മാധവേന്ദ്രയാണ് ഈ ചിത്രത്തിന്‍റെ എഡിറ്റർ. മേക്കപ്പ് - ജിത്തു, സൈൻ ലാംഗ്വേജ് അവതരണം - വിനയചന്ദ്രൻ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ:'പിറകിലാരോ...'; ദിലീപിന്‍റെ 'പവി കെയർ ടേക്കറി'ലെ ഗാനം പുറത്ത്