വാഷിങ്ടൺ: പേരില്‍ നിന്ന് പിതാവിന്റെ പേര് എടുത്ത് മാറ്റി ഹോളിവുഡിലെ താര ദമ്പതികളായിരുന്ന ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും 18 വയസുകാരിയായ മകൾ ഷിലോ ജോളി-പിറ്റ്. പിതാവിന്റെ ആശ്രിതത്വം നിയമപരമായി ഒഴിവാക്കിക്കൊണ്ടാണ് തന്റെ സ്വാതന്ത്ര്യം ഉറപ്പിക്കാനുള്ള നടപടികൾ ഷിലോ ജോളി പിറ്റ് സ്വീകരിച്ചത്.
മെയ് 27 ന് 18-ാം ജന്മദിനത്തോടെയാണ് ഷിലോ തന്റെ സര്‍നെയിം മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നടപടിക്കായി ഷിലോ സ്വന്തം അഭിഭാഷകനെയാണ് നിയമിച്ചത്.
ഷിലോയുടെ സഹോദരങ്ങളായ വിവിയെന്നും സഹാറയും പേരുകൾ മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിവിയെൻ അവരുടെ അമ്മയുമായി ബന്ധപ്പെട്ട തിയേറ്റർ പ്രൊഡക്ഷനുകളിൽ 'വിവിയെൻ ജോളി' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'സഹാറ മാർലി ജോളി' എന്നാണ് സഹാറയും സ്വയം പരിചയപ്പെടുത്തുന്നത്. 2016-ൽ ആണ് ഏഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹ മോചിതരാകുന്നത്.
Also Read :'സെക്സ് എജ്യുക്കേഷൻ' മുതൽ 'ഖുഫിയ' വരെ; പ്രൈഡ് മന്ത് ആഘോഷിക്കാം ഈ നെറ്റ്ഫ്ലിക്സ് ചിത്രങ്ങൾക്കൊപ്പം - Netflix Picks To See On Pride Month