കേരളം

kerala

ETV Bharat / entertainment

അനന്ത്-രാധിക വിവാഹം; സ്‌നേഹാശംസകളുമായി 'ദീപ്‌വീർ', മംഗളംനേർന്ന് രാം ചരണും ഉപാസനയും - Anant Radhika wedding - ANANT RADHIKA WEDDING

അംബാനി കുടുംബത്തിനൊപ്പമുള്ള മനോഹരമായ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കിട്ട് താരങ്ങൾ.

DEEPVEER TO ANANT AND RADHIKA  ANANT AMBANI GRAND WEDDING  അനന്ത് അംബാനി രാധിക വിവാഹം  CELEBRITIES AT ANANT AMBANI WEDDING
Anant-Radhika Wedding (ANI)

By ETV Bharat Kerala Team

Published : Jul 18, 2024, 2:19 PM IST

മുംബൈ:റിലയൻസ് ഇ‍ൻഡസ്‌ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹമായിരുന്നു കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലാകെ ചർച്ചാവിഷയം. വിവിധ മേഖലകളിൽ നിന്നായി, ലോകമെമ്പാടുമുള്ള പ്രമുഖർ വിവാഹത്തിനായി മുംബൈയിലേക്ക് എത്തിയിരുന്നു. സിനിമ മേഖലയിൽ നിന്നും സെലിബ്രിറ്റികളുടെ വലിയ നിരതന്നെ വിവാഹത്തിനും അതിന് മുൻപും ശേഷവും നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

നിരവധി പേരാണ് അനന്ത് അംബാനി-രാധിക മർച്ചൻ്റ് ദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തുന്നത്. ബോളിവുഡിലെ പവർ പാക്ക് ദമ്പതികളായ ദീപിക പദുക്കോൺ-രൺവീർ സിംഗ്, രാം ചരൺ-ഉപാസന കാമിനേനി എന്നിവർ ഇരുവർക്കും ആശംസകൾ നേർന്നെത്തി. അനന്തിനും രാധികയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. മനോഹരമായ അടിക്കുറിപ്പുകൾക്കൊപ്പമാണ് ഇവർ ഫോട്ടോകൾ ആരാധകരുമായി പങ്കുവച്ചത്.

'ഈ മനോഹരമായ യാത്രയിൽ നിങ്ങൾ രണ്ടുപേർക്കും ഒരുപാട് സ്‌നേഹവും അനുഗ്രഹങ്ങളും നേരുന്നു' എന്ന് കുറിച്ചുകൊണ്ടാണ് ദീപിക ഫോട്ടോ പോസ്റ്റ് ചെയ്‌തത്. ദീപികയും രൺവീർ സിങ്ങും നവദമ്പതികൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്‌തത്. രൺവീർ സിംഗും തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിൽ ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. 'ശുദ്ധമായ സ്‌നേഹം' എന്നാണ് താരം ഫോട്ടോയ്‌ക്ക് താഴെ കുറിച്ചത്. 'ഈ ആനന്ദകരമായ യാത്രയിൽ ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ' എന്നും രൺവീർ കുറിച്ചു.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരണും തൻ്റെ ഭാര്യ ഉപാസന കാമിനേനിക്കൊപ്പം ഒരു സംയുക്ത പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. അംബാനി കുടുംബത്തോടൊപ്പം ഇരുവരും നിൽക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്‌തത്. പോസ്റ്റിൻ്റെ ആദ്യ ചിത്രത്തിൽ അനന്ത്-രാധിക, മുകേഷ് അംബാനി എന്നിവർക്കൊപ്പം രാം ചരണിനെയും ഉപാസനയെയും കാണാം. രണ്ടാമത്തെ ചിത്രത്തിൽ, അനന്തിന് കൈകൊടുക്കുകയാണ് രാം ചരൺ. ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ ഉപാസനയുമുണ്ട്. അവസാനത്തെ മോണോക്രോം ചിത്രത്തിൽ, മുകേഷിനെ അഭിവാദ്യം ചെയ്യുകയാണ് രാം ചരൺ.

'പ്രിയപ്പെട്ട അനന്തും രാധികയും, നിങ്ങളുടെ ഒരുമിച്ചുള്ള മനോഹരമായ യാത്രയ്‌ക്ക് ആശംസകൾ. അനന്ത്, നിങ്ങളുടെ വലിയ ഹൃദയം ഞങ്ങളെ എല്ലാവരെയും സ്‌പർശിച്ചു. നീതാ ജി, ഒരു മകളെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഇന്ത്യൻ സംസ്‌കാരം നിങ്ങൾ കാണിച്ചുതന്ന രീതി മറ്റുള്ളവർക്ക് മാതൃകയായി. മുകേഷ് ജി, നിങ്ങളുടെ പ്രത്യേക ആതിഥ്യ മര്യാദയിലും വിനയത്തിലും ഞങ്ങൾ ശരിക്കും പ്രചോദിതരാണ്. ഹൃദയപൂർവമായ അഭിനന്ദനങ്ങൾ', താരം പോസ്റ്റിൽ ഇങ്ങനെ എഴുതി.

ജൂലൈ 12 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് അനന്ത് അംബാനിയും രാധിക മർച്ചൻ്റും വിവാഹിതരായത്. പ്രശസ്‌ത സിനിമ-ക്രിക്കറ്റ് താരങ്ങൾ, രാഷ്‌ട്രീയ നേതാക്കൾ, വിദേശ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കിം കർദാഷിയാൻ, ക്ലോ കർദാഷിയാൻ, നൈജീരിയൻ റാപ്പർ റെമ, മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ, സൗദി അരാംകോ സിഇഒ അമിൻ നാസർ, സാംസങ് ഇലക്‌ട്രോണിക്‌സ് ചെയർമാൻ ജെയ് ലീ, ജിഎസ്‌കെ പിഎൽസി സിഇഒ എമ്മ വാംസ്‌ലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ALSO READ:വീഡിയോ: താരനിബിഡം അംബാനി കല്ല്യാണം; തിളങ്ങി സെലിബ്രിറ്റികള്‍ മുതല്‍ രാഷ്‌ട്രീയക്കാര്‍ വരെ

ABOUT THE AUTHOR

...view details