ഹൈദരാബാദ് :അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹത്തിന് എത്തിയത് വൻ താരനിര. ആഗോള സെലിബ്രിറ്റികൾ, മുൻനിര ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയക്കാർ, ബോളിവുഡ്, ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്നുളള പ്രമുഖർ എന്നിവർ പങ്കെടുത്തു.
കിം കർദാഷിയാൻ, ക്ലോ കർദാഷിയാൻ, നൈജീരിയൻ റാപ്പർ റെമ, മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ, സൗദി അരാംകോ സിഇഒ അമിൻ നാസർ, സാംസങ് ഇലക്‌ട്രോണിക്‌സ് ചെയർമാൻ ജെയ് ലീ, ജിഎസ്‌കെ പിഎൽസി സിഇഒ എമ്മ വാംസ്‌ലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, രൺബീർ കപൂർ, ആലിയ ഭട്ട്, ടൈഗർ ഷ്റോഫ്, വരുൺ ധവാൻ, ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളായ രജനികാന്ത്, രാം ചരൺ, മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരൻ എന്നിവരുൾപ്പെടെ ബോളിവുഡിലെ പ്രമുഖരാൽ താരനിബിഡമായിരുന്നു വിവാഹം.
മുംബൈയിലെ ജിയോ കൺവെൻഷൻ സെൻ്ററിലാണ് പരമ്പരാഗത ഹിന്ദു ചടങ്ങിൽ ഇരുവരും വിവാഹിതരായത്. അലങ്കരിച്ച കാറില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അനന്ത് അംബാനി വിവാഹത്തിനെത്തിയത്. ബറാത്ത് കൺവെൻഷൻ സെൻ്ററിലാണ് വിവാഹം നടന്നത്. അബുജാനി സന്ദീപ് ഘോസ്‍ല ഒരുക്കിയ ലെഹങ്കയിൽ സുന്ദരിയായാണ് രാധിക എത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ വൻസ്വീകരണത്തിലാണ് അവസാനിച്ചത്.