ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അല്ലു അര്‍ജുന്‍ ചിത്രം പുഷ്‌പ2 താണ്ഡവം. ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ അതിവേഗം 500 കോടി രൂപ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്‌പ2 ദി റൂള്‍. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വാരാന്ത്യത്തില്‍ 529.5 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത്.
ചിത്രം തിയേറ്ററുകളിലെത്തി നാലാം ദിനത്തില്‍ 600 കോടി എന്ന നാഴിക കല്ലാണ് പുഷ്‌പ 2 പിന്നിട്ടിരിക്കുന്നത്. അതും ഇന്ത്യയില്‍ നിന്ന് മാത്രം. ആഗോളതലത്തില്‍ 800 കോടി നേടിയെന്നാണ് അനലിസ്‌റ്റുകളാണ് സാക്‌നില്‍ക് പറയുന്നത്. തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, ബംഗാളി എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ ഈ ചിത്രം ആദ്യ ദിനം കേരളത്തിലൊക്കെ സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുന്നതാണ് ഓരോ സിനിമാ പ്രേമിയും കണ്ടിട്ടാവുക.
തെലുഗില്‍ നിന്ന് മാത്രം 197 കോടി രൂപയാണ് ചിത്രം നേടിയത്. എന്നാല്‍ തെലുഗിനെ അപേക്ഷിച്ച് ഹിന്ദിയില്‍ വന്‍ മുന്നേറ്റമാണ് ചിത്രം നടത്തിയത് നാലു ദിവസത്തിനുള്ളില്‍ 285.7 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴില്‍ നിന്ന് 31.45 കോടി രൂപയും കന്നഡയില്‍ നിന്ന് 3.55 കോടി രൂപയും മലയാളത്തില്‍ നിന്ന് 10.6 കോടിയുമാണ് നാലു ദിവസത്തിനുള്ളില്‍ നേടിയിരിക്കുന്നത്.
പുഷ്‌പയുടെ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടി രൂപ കളക്ഷനായിരുന്നു നേടിയിരുന്നതെങ്കില്‍ രണ്ടു ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ തുക മറികടന്നത്. ഈ രീതി തുടര്‍ന്നാല്‍ 1000 കോടി കടക്കുമെന്നാണ് സിനിമ അനസ്‌റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി രൂപ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
അഞ്ച് ദിവസം കൊണ്ടാണ് ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ ആഗോള തലത്തിൽ 500 കോടി ക്ലബ്ബിൽ ഇടം നേടിയത്. ‘ജവാന്‍’ 13 ദിവസവും ‘സ്ത്രീ 2’ 22 ദിവസവും ‘ഗദ്ദര്‍ 2’ 24 ദിവസവും എടുത്തായിരുന്നു 500 കോടി ക്ലബിലെത്തിയത്. 12 ദിവസം കൊണ്ട് വിജയ് നായകനായ ലിയോ 500 കോടി നേട്ടം കൈവരിച്ചിരുന്നു. ഈ റെക്കോര്‍ഡുകളാണ് പുഷ്‌പ 2 ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്‌പ 2 എത്തിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു.