പ്രിയതാരത്തെ കാണാന്‍ കിലോമീറ്ററോളം സെക്കിള്‍ ചവിട്ടിയെത്തി ആരാധകരന്‍. ഉത്തർപ്രദേശിൽ നിന്നുള്ള ആരാധകനാണ് തന്‍റെ ഇഷ്‌ട താരത്തെ കാണാൻ 1600 കിലോമീറ്ററിലധികം സൈക്കിള്‍ ചവിട്ടി എത്തിയത്. അല്ലു അർജുനെ നേരില്‍ കാണാൻ ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നും ഹൈദരാബാദിലേയ്‌ക്കാണ് കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ആരാധകര്‍ മോഹിത് എത്തിയത്.
ആരാധകന്‍റെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഈ അവിശ്വസനീയമായ യാത്രയെ കുറിച്ച് കേട്ടറിഞ്ഞ അല്ലു അർജുൻ ആരാധകനെ നേരില്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. നേരില്‍ കണ്ട ആരാധകനെ അല്ലു അർജുൻ സ്വാഗതം ചെയ്‌ത് അദ്ദേഹവുമായി ഏറെ നേരം സംസാരിക്കുകയും ചെയ്‌തു.
ആരാധകനെ സ്‌നേഹത്തോടെയാണ് അല്ലു അര്‍ജുന്‍ സ്വീകരിച്ചത്. സൈക്കിളിലേറിയുള്ള ആരാധകന്‍റെ ദീര്‍ഘ യാത്രയെ കുറിച്ച് അറിഞ്ഞപ്പോൾ അല്ലു അർജുൻ ഞെട്ടുന്നതും വികാരാധീനനാവുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ ആരാധകന്‍റെ മടക്കയാത്ര ഫ്ലൈറ്റിലാക്കാനുള്ള നിര്‍ദേശം അല്ലു അര്‍ജുന്‍ തന്‍റെ ടീമിന് നല്‍കി. കൂടാതെ ആരാധകന്‍റെ സൈക്കിൾ വീട്ടിലെത്തിക്കാനുള്ള സജ്ജീകരണവും താരം ചെയ്‌തു.