ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠാ ചടങ്ങിനെക്കുറിച്ച് തന്‍റെ സമൂഹ മാധ്യമത്തിലൂടെ അതി വൈകാരികമായി പ്രതികരിച്ച് സൂപ്പര്‍ സ്റ്റാര്‍ അല്ലു അർജുൻ. "ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്‍റെ തുടക്കം" എന്ന് വിശേഷിപ്പിച്ചായിരുന്നു താരത്തിന്‍റെ പോസ്റ്റ് (Ram Mandir Pran Pratishtha).
പ്രഭാസും, കൃതി സനോണും അഭിനയിച്ച ആദിപുരുഷ് എന്ന ചിത്രത്തിലെ ജയ് ശ്രീറാം ഗാനത്തോടൊപ്പമുള്ള ശ്രീരാമന്‍റെയും സീതയുടെയും ലക്ഷ്മണന്‍റെയും ചിത്രം ഉൾക്കൊള്ളുന്ന ഒരു വീഡിയോയും താരം തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. ജനുവരി 22ന് നടന്ന ചരിത്ര പ്രസിദ്ധമായ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠാ ചടങ്ങിന് തൊട്ടുപിന്നാലെയാണ് അല്ലു അർജുൻ തന്‍റെ സമൂഹ മാധ്യമത്തിലൂടെ പ്രതിഷ്‌ഠാ ചടങ്ങിനോടുള്ള ആദര സൂചകമായി വീഡിയോ പങ്കിട്ടത് (Allu Arjun About Ram Mandir Inauguration).