വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ ദ്വയാർത്ഥ പ്രയോഗം വിവാദമായ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്‍റേതായി പറയപ്പെടുന്ന ഒരു വിഡിയോ പുറത്തുവിട്ട് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. 'താന്‍ പെണ്ണുപിടിയനാണ്' എന്ന് ബോബി ചെമ്മണ്ണൂർ പറയുന്ന വീഡിയോയാണ് അഖില്‍ മാരാര്‍ ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തത്.
വീഡിയോക്ക് താഴെ ഒരു ലഘു കുറുപ്പും അഖിൽ പങ്കുവച്ചിട്ടുണ്ട്. എന്നെ ചൊറിയാന്‍ വരുന്ന ബോച്ചേ ഫാന്‍സ് അറിയാന്‍, എന്ന് കുറിച്ച് കൊണ്ടാണ് അഖില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അഖില്‍ മാരാരിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് -
"എന്നെ ചൊറിയാന്‍ വരുന്ന ബോച്ചേ ഫാന്‍സ് അറിയാന്‍, നിങ്ങള്‍ അയാളുടെ പുക കണ്ടേ അടങ്ങൂ എന്ന വാശിയില്‍ ആണോ.. ഞാനൊരു പെണ്ണ് പിടിയന്‍ ആണെന്നും അയാള്‍ തന്നെ തുറന്ന് പറയുന്ന പഴയൊരു വീഡിയോ.. പുള്ളി ബിസിനസ് ചെയ്യട്ടെ.. അതിലൊരു പങ്ക് ആര്‍ക്കെങ്കിലും കിട്ടട്ടെ.. പക്ഷെ വലിയ പുണ്യാത്‌മാവ് എന്നൊന്നും പുകഴ്‌ത്താന്‍ നില്‍ക്കണ്ട. അന്വേഷിച്ച് പോയാല്‍ പലതും പുറത്തുവരും," അഖില്‍ മാരാര്‍ കുറിച്ചു.
വീഡിയോ ദൃശ്യങ്ങളില്‍ നിന്നുള്ള സ്‌ത്രീയുടെയും ബോബി ചെമ്മണ്ണൂരിന്‍റെയും സംഭാഷണം ചുവടെ:
"നീ എന്നെ തല്ലി അല്ലേ? ലോകത്തിലെ എല്ലാവരും അറിയട്ടെ നിന്‍റെ കാര്യം. എത്ര സ്‌ത്രീകളുടെ അടുത്തേയ്‌ക്കാണ് നീ പോകുന്നത്. എത്ര പേരാണ്? നിങ്ങളുടെ പ്രധാന പണി പെണ്‍കുട്ടികളെ വലയിലാക്കാന്‍ ചാരിറ്റി ചെയ്യുന്നു" - സ്‌ത്രീ പറയുന്നു
"ഞാന്‍ സ്‌ത്രീകളുടെ അടുത്ത് പോകുന്നു. ഞാന്‍ സ്‌ത്രീലമ്പടന്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം" - ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു
"പെണ്ണു പിടിയന്‍ എന്ന് നിങ്ങള്‍ സ്വയം സമ്മതിക്കുന്നു അല്ലേ?" -സ്‌ത്രീ ചോദിക്കുന്നു
"അതേ.." - ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു
"നിങ്ങള്‍ പെണ്ണുപിടിയന്‍ ആണെന്ന്.. എത്ര നിരപരാധികളായ പെണ്‍കുട്ടികളെ ചതിച്ചിരിക്കുന്നു. അല്ലേ? മറുപടി പറയൂ.." -സ്‌ത്രീ ചോദിക്കുന്നു
"ഞാന്‍ സ്‌ത്രീലമ്പടന്‍ എന്ന് എല്ലാവര്‍ക്കും അറിയാം.. അത് തുറന്നു സമ്മതിക്കുന്നു" -ബോബി ചെമ്മണ്ണൂര്‍.
ഇതോടെ അഖില്‍ മാരാര്‍ പങ്കുവച്ച വീഡിയോ സംഭാഷണം അവസാനിക്കുന്നെങ്കിലും സ്‌ത്രീയും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള സംഭാഷണം തുടര്‍ന്ന് പോകുന്നു. അഖില്‍ മാരാരുടെ ഈ പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് അദ്ദേഹത്തിന്‍റെ പോസ്‌റ്റിന് താഴെ ഉയരുന്നത്.
"ഈ ഞരമ്പനെ സപ്പോർട്ട് ചെയ്യുന്ന ****ങ്ങൾ പോലും ഈ വീഡിയോ കണ്ടിട്ടുണ്ടാകില്ല" -ഇപ്രകാരമാണ് ഒരാളുടെ കമന്‍റ്." മറ്റൊരു കമന്‍റ് ഇപ്രകാരമാണ്, "സംഗതി ഒരു കാര്യം സത്യമാണ് ബോച്ചയുടെ സംസാര ശൈലി കുറച്ച് ഓവർ തന്നെയായിരുന്നു. കുട്ടികൾ അടക്കമുള്ളവർ ഇത് അനുകരിക്കും. അതെന്തായാലും അത്ര നല്ല ഒരു ശൈലി ആയിട്ട് തോന്നുന്നില്ല. ചാരിറ്റി ചെയ്യുന്നതൊക്കെ കൊള്ളാം, സ്‌ത്രീകളോടുള്ള അദ്ദേഹത്തിന്‍റെ പെരുമാറ്റത്തിലും സംസാരത്തിലും കുറച്ചുകൂടി മാന്യത ആവശ്യമായിരുന്നു. പണത്തിന്‍റെയും പ്രശസ്‌തിയുടെയും ലെവൽ വെച്ച് ആരെയും എന്തും പറയാം എന്നുള്ള ആ ഒരു ശൈലിക്ക് ഒരു കടിഞ്ഞാൺ ആവശ്യമായിരുന്നു.."
Also Read: ബോചെയ്‌ക്ക് ജാമ്യം വേണ്ട; ജയിലിൽ തുടരുമെന്നും തടവുകാർക്ക് ഐക്യദാർഢ്യമെന്നും ബോബി ചെമ്മണ്ണൂർ - BOBBY CHEMMANNUR BAIL