നടി ഹണി റോസ് - വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയിലൂടെ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ടാണ് അഖില്‍ മാരാര്‍ രംഗത്തെത്തിയത്. ഹോണി റോസിനെ മോശം പറഞ്ഞത് കൊണ്ട് മാത്രമല്ല, ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തതെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.
മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്നത് തിരിച്ചറിഞ്ഞ അതി ബുദ്ധിമാന്‍മാർ നമ്മെ ഭരിക്കുന്നുവെന്ന് കുറിച്ച് കൊണ്ടാണ് അഖില്‍ മാരാര്‍ തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് ആരംഭിച്ചിരിക്കുന്നത്.
അഖില്‍ മാരാരുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ്ണരൂപം-
"മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്നത് തിരിച്ചറിഞ്ഞ അതി ബുദ്ധിമാന്‍മാർ നമ്മെ ഭരിക്കുന്നു.. അതിന്‍റെ ചെറിയൊരു ബുദ്ധി ബിസിനസ്സിൽ പയറ്റാൻ നോക്കിയ ബുദ്ധിമാൻമാരിൽ ഒരാളാണ് ബോബി ചെമ്മണ്ണൂർ.. നിങ്ങളിൽ ചിലർക്ക് ബോബി ചെമ്മണ്ണൂർ ദൈവമാകും.. ചിലർക്ക് അവരുടെ അച്ഛനാകും.. നിങ്ങൾക്ക് ബോധം ഉണ്ടെങ്കിൽ മനസ്സിലാക്കാൻ കാര്യങ്ങൾ വ്യക്‌തമാകി ഞാൻ പറഞ്ഞു തരാം..
കുന്തി ദേവി എന്ന് ഹണി റോസിനെ വിളിച്ചത് കൊണ്ട് മാത്രമല്ല ബോചെയെ പൊലീസ് അറസ്‌റ്റ് ചെയ്‌തതും.. കോടതി ജാമ്യം നൽകാത്തതും.. ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങൾ കണക്കിലെടുത്താണ്.. സിനിമ നടിമാരെ ആലോചിച്ച് സ്വയം ഭോഗം ചെയ്യാറുണ്ട്..
ഹണി റോസിനെ നടി എന്നല്ലേ വിളിച്ചത് വെടി എന്നല്ലല്ലോ.. ഹണിയെ മുന്നിൽ നിർത്തി കളിച്ച് ഫിറ്റ്നസ് നേടാം.. ഹണി ഉത്ഘടനത്തിന് വന്നപ്പോൾ കൂടെ കിടന്നോ ഇല്ലയോ എന്ന തെറ്റിദ്ധാരണ നൽകുന്ന പ്രസ്‌താവനകൾ..
അന്ന രാജനോട് വലിയ സൈസ് കൊടുക്കണം എന്നത് ഉൾപ്പെടെ നിരവധി തവണ അയാൾ നടത്തിയ വാ കൊണ്ടുള്ള വ്യഭിചാരം കേട്ട് ഞെട്ടിയാണ് നിസ്സാരമെന്ന് നിങ്ങൾ കരുതിയ ഈ വിഷയത്തിൽ കോടതി ജാമ്യം നിഷേധിച്ചത്..
ഇവിടെ ബോച്ചേയ്ക്ക് ജാമ്യം കൊടുത്തിരുന്നെങ്കിൽ നാളെ നിങ്ങളൊരു സ്ത്രീ ആണെങ്കിൽ നിങ്ങളുടെ മുഖത്ത് നോക്കി എന്തും പറയാനുള്ള ധൈര്യം ഇന്നാട്ടിലെ സകല ഏമ്പോകികൾക്കും വരും.. നിങ്ങൾ ഒരു പുരുഷൻ ആണെങ്കിൽ ഇതേ വാക്കുകൾ നിങ്ങളുടെ ഭാര്യയോടും മക്കളോടും പെങ്ങളോടും അമ്മയോടും നാട്ടിലുള്ളവന്‍മാർ പറയുന്നത് കേൾക്കേണ്ടി വരും..
പിന്നെ മാന്യത, ഹണിക്ക് വേണം എന്ന വാദത്തോട് ഞാൻ യോജിക്കാം.. പക്ഷേ ഹണിയുടെ മാന്യത അല്ലെങ്കിൽ കേരളത്തിൽ ഓരോ സ്ത്രീകളുടെയും മാന്യത നിശ്ചയിക്കാൻ ഞാൻ ആരാണ്...? നിങ്ങളാരാണ്? ബോചെയുടെ ഭാഷ തന്നെ കടം എടുത്താൽ ഹണി കുന്തി ദേവിക്ക് സമം ആണെന്ന്.. അതായത് ഹിന്ദു പുരാണ കഥാപാത്രങ്ങൾ ഹണിയെ പോലെ മാന്യത ഇല്ലാതെ നടക്കുന്നവർ ആണെന്നല്ലേ അർത്ഥം..
മറ്റൊരു വിവരക്കേട് രാഹുൽ ഈശ്വർ ഉൾപ്പെടെ പറഞ്ഞു നടക്കുന്നത്, മോഹൻലാൽ ഹണിയെ നോക്കി പറഞ്ഞ വാക്കുകൾ നോക്കണം. അയാൾ വലിയ മോഹൻലാൽ ഭക്‌തനാണ്, പക്ഷേ ലാലേട്ടൻ മോശമായി പറഞ്ഞില്ലേ.. അതായത് സദയം സിനിമയിൽ മോഹൻലാൽ പെൺകുട്ടികളെ കൊന്നത് കൊണ്ട് കേരളത്തിലെ കൊലപാതകം നിസ്സാരമാണ് എന്നാണോ.. അല്ലെങ്കിൽ മോഹൻലാലും മമ്മൂട്ടിയും നിരവധി കഥാപാത്രങ്ങളായി ചെയ്‌ത ശെരി തെറ്റുകൾ പൊതു സമൂഹത്തിൽ ആർക്കും ചെയ്യാം എന്നാണോ..?
ഒരു സിനിമയിൽ രണ്ട് കഥാപാത്രങ്ങൾ സംസാരിക്കുന്നതും കേരളത്തിലെ പൊതു സമൂഹത്തിന് മുന്നിൽ ഒരാൾ ഒരു സ്ത്രീയെ നിരവധി തവണ ആക്ഷേപിക്കുന്നതും രാഹുൽ ഈശ്വറിന് ഒരുപോലെ തുല്യം..
അടുത്തത് ബോച്ചേയുടെ ചാരിറ്റി.. എന്ത് ചെയ്‌തിട്ടാണെങ്കിലും ബോച്ചേ ചാരിറ്റി ചെയ്യുന്നുണ്ടല്ലോ.. ഒന്നാമത് ഒരു കോർപറേറ്റ് കമ്പനിക്ക് ചാരിറ്റി ചെയ്തേ പറ്റു.. കേരളത്തിലെ എല്ലാവരും വലിയ തുകയാണ് ഇതിനായി മാറ്റി വയ്‌ക്കുന്നത്.. KSFE പോലും 100 കോടിക്ക് മുകളിലാണ് സിഎസ്‌ആര്‍ (CSR fund) കൊടുക്കുന്നത്.. യൂസഫലി ഉൾപ്പെടെ വലുതും ചെറുതുമായ എല്ലാ ബിസിനസ്സുകാരും ചാരിറ്റി ചെയ്യുന്നത് ബോചെയെ പോലെ വിളിച്ചു കൂവി നടന്നല്ല..
വ്യക്‌തിപരമായി പറഞ്ഞാൽ ഞാൻ പോലും കഴിഞ്ഞ ഒന്നര വർഷത്തിനിടെ പലർക്കായി നൽകിയത് പതിനഞ്ച് ലക്ഷത്തോളം രൂപയാണ്.. ഒരാളെ സഹായിക്കുമ്പോൾ വീഡിയോ എടുത്ത് നാട്ടുകാരെ കാണിക്കുന്ന ഒരുവന്‍റെ മനോനില ക്രൂരമാണ് എന്നാണ് എന്‍റെ വിശ്വാസം.. ആരെയും കാണിക്കാൻ അല്ല, മറിച്ചു ഒരുവന്‍റെ വേദനയിൽ സഹായിക്കാനുള്ള മനസിന്‍റെ നന്‍മയാണ് ചാരിറ്റി.
അതേസമയം മറ്റൊരുവന്‍റെ വേദന വിറ്റ് കാശാക്കാനുള്ള കച്ചവടക്കാരന്‍റെ മനസ്സിനെ മാർക്കറ്റിംഗ് എന്ന് പറയും.. ബോബിക്ക് മാർക്കറ്റിംഗ് നന്നായി അറിയാം.. ഒരു ഫെമിനിച്ചിനികളുടെയും താളത്തിന് തുള്ളുന്ന ഒരാളല്ല ഞാൻ.. എനിക്ക് മുന്നിൽ ഉള്ളത് വിഷയങ്ങൾ മാത്രം.. ശെരിയും തെറ്റും തിരിച്ചറിഞ്ഞ് വിഷയത്തിനൊപ്പം നിൽക്കുന്നു.." അഖില്‍ മാരാര്‍ കുറിച്ചു.
Also Read: ബോബി ചെമ്മണ്ണൂരിനെതിരെ വിവാദ പരാമർശവുമായി അഖില്‍ മാരാര്‍; വീഡിയോ വൈറൽ - AKHIL MARAR AGAINST BOBY CHEMMANUR