കേരളം

kerala

ETV Bharat / entertainment

ബാക്ക് ടു ബാക്ക് അപ്ഡേറ്റുമായി 'വിടാമുയർച്ചി'; സെക്കന്‍റ്‌ ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു - Second Look Poster Of Vidaamuyarchi

അജിത് കുമാർ ചിത്രം 'വിടാമുയർച്ചി'യുടെ സെക്കന്‍റ്‌ ലുക്ക് പോസ്റ്റർ പുറത്ത്.

By ETV Bharat Kerala Team

Published : Jul 8, 2024, 6:57 PM IST

VIDAAMUYARCHI MOVIE  AJITH KUMAR STARRER NEW MOVIE  SECOND LOOK POSTER RELEASED  വിടാമുയർച്ചി സെക്കന്‍റ്‌ ലുക്ക്
SECOND LOOK POSTER OF VIDAAMUYARCHI (ETV Bharat)

ജിത് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് മാസ്‌ ആക്ഷൻ ചിത്രമായ 'വിടാമുയർച്ചി'യുടെ സെക്കന്‍റ്‌ ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്‌ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‌ സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ് ലഭിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനേക്കാൾ മാസ്‌ പരിവേഷത്തിലാണ് സെക്കന്‍റ്‌ ലുക്ക് പോസ്റ്ററുകളിൽ അജിത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സിനിമയുടെ ബാക്ക് ടു ബാക്ക് അപ്ഡേറ്റ് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമ്മിക്കുന്ന വമ്പൻ ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ വെങ്കട് പ്രഭു ചിത്രത്തിന് ശേഷം, അജിത് കുമാർ-അർജുൻ-തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് 'വിടാമുയർച്ചി'യുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കുമെന്നും അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എംകെഎം തമിഴ് കുമരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് ഓംപ്രകാശാണ്‌ ക്യാമറ ചലിപ്പിക്കുന്നത്. എൻ ബി ശ്രീകാന്താണ്‌ എഡിറ്റിംഗ് നിർവഹിക്കുന്നത്. മിലൻ കലാസംവിധാനം നിർവഹിക്കുന്ന 'വിടാമുയർച്ചി'ക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സും സ്വന്തമാക്കിയിട്ടുണ്ട്. വസ്ത്രാലങ്കാരം: അനു വർദ്ധൻ, വിഎഫ്എക്‌സ്‌: ഹരിഹരസുധൻ, സ്റ്റിൽസ്: ആനന്ദ് കുമാർ, പിആർഒ: ശബരി.

ALSO READ:പാൻ- ഇന്ത്യൻ തരംഗമാകാന്‍ നാനിയുടെ 'സൂര്യാസ് സാറ്റർഡേ'; പ്രിയങ്ക മോഹന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

ABOUT THE AUTHOR

...view details