കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാര വിഷയമാണ് ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുകയാണ് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.
ഇരുവരും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്‌റ്റ് ചെയ്യാത്തത് വരെ വിശകലനം ചെയ്‌താണ് ആരാധകര്‍ താരങ്ങള്‍ വേര്‍പിരിയലിലാണോ എന്ന് സംശയമുന്നയിച്ചത്. ഇപ്പോഴിതാ സംശയത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചുകൊണ്ട് ഐശ്വര്യറായിയുടെ ഒരു വീഡിയോ ആണ് വൈറലാവുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ദുബായിലെ ഗ്ലോബല്‍ വിമണ്‍സ് ഫോറത്തില്‍ പങ്കെടുത്ത് താരം സംസാരിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ ഐശ്വര്യ റായ് സംസാരിക്കുന്നതിനിടയില്‍ പിന്നിലെ ഡിജിറ്റല്‍ സ്‌ക്രീനില്‍ തെളിയുന്ന പേര് ഐശ്വര്യ റായ് എന്ന് മാത്രമാണ്.
വിവാഹത്തിന് ശേഷം സ്വീകരിച്ച ബച്ചന്‍ എന്ന സര്‍നെയിം ഒഴിവാക്കികൊണ്ടുള്ള പേരാണ് ഐശ്വര്യയുടെ പ്രൊഫൈലില്‍ കാണിക്കുന്നത്. ഐശ്വര്യ റായ് ഇന്‍റര്‍നാഷണല്‍ സ്‌റ്റാര്‍ എന്നുമാത്രമാണ് കാണിക്കുന്നത്. ദുബായില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധികരിച്ചാണ് ഐശ്വര്യ പങ്കെടുത്തത്.