മുംബൈ:ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാൻ ഫിലിം ഫെസ്‌റ്റിവലിന്‍റെ 77-ാമത് പതിപ്പിന് തുടക്കമായി. ചലച്ചിത്ര, ഫാഷൻ വ്യവസായ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ ഇക്കുറി റെഡ് കാർപറ്റിൽ ചുവടുവയ്ക്കും. മേളയിലെ സ്ഥിരം സാന്നിധ്യമായ ഐശ്വര്യ റായ് ബച്ചനും ഇക്കൂട്ടത്തിലുണ്ടാകും. ഐശ്വര്യയുടെ 22 -ാ മത് റെഡ് കാര്‍പറ്റ് നടത്തമാകും ഇത്.
എന്നാൽ ആരാധകരെ ആശങ്കയിലാഴ്‌ത്തി താരത്തിന്‍റെ ഒരു വീഡിയോ വൈറലാകുകയാണ്. കാനിലേക്ക് യാത്ര തിരിക്കാന്‍ മകൾ ആരാധ്യയ്‌ക്കൊപ്പം മുംബൈ വിമാനത്താവളത്തിലെത്തുന്ന ഐശ്വര്യയുടെ വീഡിയോ ആണിത്. വിമാനത്താവളത്തിലെത്തുമ്പോൾ താരത്തിന്‍റെ വലത് കയ്യില്‍ ധരിച്ചിരുന്ന സ്ലിങ്ങ് ആണ് സോഷ്യൽ മീഡിയയിൽ ആശങ്ക പടര്‍ത്തുന്നത്. ബോളീവുഡ് പാപ്പരാസിയായ 'വൈറൽഭയാനി' ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ് കയ്യിൽ പ്ലാസ്‌റ്ററുള്ള ഐശ്വര്യയെ കാണാനാകുക. ഐശ്വര്യയുടെ കൈയ്ക്ക് എന്തുപറ്റിയെന്ന ചോദ്യമാണ് ഇതോടെ ഏവരും ചോദിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഐശ്വര്യ റായ് ബച്ചനും ആരാധ്യയും വിമാനത്താവളത്തിൽ പ്രവേശിച്ച ശേഷം പുഞ്ചിരിയോടെ മാധ്യമങ്ങൾക്ക് പോസ് ചെയ്യുന്നത് കാണാനാകും. കറുത്ത പാന്‍റും നീളമുള്ള നീല നിറമുള്ള ഓവർ കോട്ടും ധരിച്ചാണ് ഐശ്വര്യ വിമാനത്താവളത്തിൽ എത്തിയത്. ആരാധ്യയാകട്ടെ, കറുത്ത ജോഗറുകളും വെള്ള ഷർട്ടും ധരിച്ച് സുന്ദരിയായി കാണപ്പെട്ടു.