കേരളം

kerala

ETV Bharat / entertainment

ഷറഫുദ്ദീൻ-ഐശ്വര്യ ലക്ഷ്‌മി ചിത്രം 'ഹലോ മമ്മി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് - HELLO MUMMY FIRST LOOK POSTER

"ഹലോ മമ്മി": ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസായി. ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തും.

Aishwarya Lekshmi And sharafudheen  Hello Mummy Cinema  ഷറഫുദ്ദീൻ ഐശ്വര്യ ലക്ഷ്‌മി സിനിമ  ഹലോ മമ്മി സിനിമ
Hello Mummy First Look Poster (ETV Bharat)

By ETV Bharat Entertainment Team

Published : Oct 19, 2024, 7:43 PM IST

ഷറഫുദ്ദീൻ- ഐശ്വര്യ ലക്ഷ്‌മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'ഹലോ മമ്മി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. 'ഹലോ മമ്മി'യുടെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ കഴിഞ്ഞു. ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. ഫാന്‍റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്.

നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹലോ മമ്മി'. സാൻജോ ജോസഫ് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്‌പിരന്‍റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

അജു വർഗീസ്, ജഗദീഷ്, ജോണി ആന്‍റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹാങ്ങ് ഓവർ ഫിലിംസിന്‍റെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ, നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിനു ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിര്‍മാതാക്കള്‍. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാക്കൾ.

കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സന്തോഷ് ശിവന്‍റെ അസോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 2018, ആർ ഡി എക്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്‍റെ എഡിറ്റർ. മലയാള സിനിമാ സംഗീത ലോകത്ത് സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ.എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, ഗാനരചന :മു.രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, ചീഫ് അസ്സോസിയേറ്റ് : വിശാഖ് ആർ വാരിയർ, വി എഫ് എക്സ് : പിക്റ്റോറിയൽ എഫ്എക്‌സ്, ഫൈറ്റ്സ് : കലൈ കിങ്സൺ, പി സി സ്‌റ്റണ്ട്സ്, കൊറിയോഗ്രാഫി : ഷെരീഫ്, സ്‌റ്റിൽസ് : അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്‍റ്, കളറിസ്‌റ്റ് : ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ : പ്രതീഷ് ശേഖർ.

Also Read:'ബോഗയ്‌ന്‍വില്ല' വിജയാഘോഷം, മധുരം പങ്കിട്ട് ചാക്കോച്ചനും ഫഹദും;24 മണിക്കൂറില്‍ വമ്പന്‍ ബുക്കിങ്

ABOUT THE AUTHOR

...view details