കേരളം

kerala

ETV Bharat / entertainment

'ഹൃദയപൂര്‍വ്വം'; മോഹന്‍ലാലിന്‍റെ നായികയായി ഐശ്വര്യ ലക്ഷ്‌മി - AISHWARYA LAKSHMI ACT WITH MOHANLAL - AISHWARYA LAKSHMI ACT WITH MOHANLAL

മോഹന്‍ ലാലിനോടൊപ്പം ഐശ്വര്യ ലക്ഷ്‌മി ആദ്യമായി അഭിനയിക്കുന്ന ചിത്രം. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

AISHWARYA LAKSHMI ACT WITH MOHANLAL  HRIDAYAPOORVAM MOVIE  മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട്  ഹൃദയപൂര്‍വ്വം സിനിമ
AISHWARYA LAKSHMI ACT WITH MOHANLAL (ETV Bharat)

By ETV Bharat Entertainment Team

Published : Oct 4, 2024, 6:43 PM IST

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് വീണ്ടുമൊരുമിക്കുന്ന ചിത്രം 'ഹൃദയ പൂര്‍വ്വ'ത്തില്‍ നായികയായി ഐശ്വര്യ ലക്ഷ്‌മി. മോഹന്‍ ലാലിനോടൊപ്പം ഐശ്വര്യ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ നടി സംഗീതയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ അപ്‌ഡേറ്റ് പുറത്തു വിട്ടത്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നും സത്യന്‍ അന്തിക്കാട് അറിയിച്ചു.

സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ്

'ഹൃദയപൂർവ്വം' എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.

ഐശ്വര്യാലക്ഷ്‌മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും 'ഹൃദയപൂർവ്വം'.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഹൃദയപൂർവ്വം' ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും. സത്യന്‍ അന്തിക്കാട് കുറിച്ചു.

Also Read:ആവേശത്തോടെ ആരാധകര്‍; ഗോട്ട് മോതിരമണിഞ്ഞ് വിജയ്

ABOUT THE AUTHOR

...view details