എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സംവിധാകന്‍ രഞ്ജിത്ത്, നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ധിക്ക് തുടങ്ങിയ ആരോപണ വിധേയർ ഇതിനോടകം തങ്ങൾ വഹിക്കുന്ന ഔദ്യോഗിക പദവികളിൽ നിന്ന് രാജി സമർപ്പിച്ചു കഴിഞ്ഞു. വരും മണിക്കൂറുകളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഇതേ വിഷയത്തിൽ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണം വന്നിരിക്കുകയാണ്. 'പോരാടാൻ ഉറപ്പിച്ച് ഇറങ്ങിത്തിരിച്ച ഒരു സ്ത്രീയിൽ നിന്നാണ് ഇതെല്ലാം ആരംഭിച്ചത്. അത് ആരും മറക്കരുത്.'എന്നാണ് മഞ്ജു വാര്യരുടെ പ്രതികരണം. തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മഞ്ജു വാര്യർ പ്രതികരിച്ചത്.
'തുടക്കം ഒരു സ്ത്രീയില്‍ നിന്ന്'; പ്രമുഖരുടെ രാജിയില്‍ പ്രതികരിച്ച് മഞ്ജു വാര്യർ - Manju Warrier first response - MANJU WARRIER FIRST RESPONSE
ഹേമ കമ്മിറ്റി വിഷയത്തിൽ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണം. പ്രതികരിച്ചത് ഫേസ്ബുക്കിലൂടെ.
!['തുടക്കം ഒരു സ്ത്രീയില്‍ നിന്ന്'; പ്രമുഖരുടെ രാജിയില്‍ പ്രതികരിച്ച് മഞ്ജു വാര്യർ - Manju Warrier first response MANJU WARRIER HEMA COMMITTEE MALAYALAM FILM SEXUAL ABUSE മഞ്ജു വാര്യർ ഹേമ കമ്മിറ്റി മലയാളം സിനിമ സിദ്ധിഖ് രഞ്ജിത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/25-08-2024/1200-675-22291983-thumbnail-16x9-manju-warrier1.jpg)
Manju Warrier (ETV Bharat)
By ETV Bharat Entertainment Team
Published : Aug 25, 2024, 3:17 PM IST