കേരളം

kerala

ETV Bharat / entertainment

ചുവന്ന റോസാപ്പൂക്കളുമായി ആ പഴയ 14 കാരി നായകനെ തേടിയെത്തി; പ്രായം മുഖത്ത് അറിയാനുണ്ടല്ലോയെന്ന് നായികയോടായി മധു - MADHU MEETS HIS OLD HEROINES

തിരുവനന്തപുരത്തെ കണ്ണമ്മൂലയ്ക്കടുത്തുള്ള വസതിയിലാണ് മധുവിനെ കാണാനായി പഴയകാല നായികമാര്‍ എത്തിയത്.

ACTOR MADHU  K R VIJAYA  മധുവിനെ കാണാനായി നടിമാര്‍  29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള
മധുവും ആദ്യകാല നായികമാരും കണ്ടുമുട്ടിയപ്പോള്‍ (ETV Bharat)

By ETV Bharat Entertainment Team

Published : 7 hours ago

തലസ്ഥാന നഗരിയില്‍ സിനിമാ പ്രേമികളെ ത്രസിപ്പിച്ചുകൊണ്ട് മുന്നേറുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള. നല്ല സിനിമകൾക്കൊപ്പം നല്ല സൗഹൃദങ്ങൾക്കും വളക്കൂറുള്ള മണ്ണ്. അത്തരം സൗഹൃദങ്ങളുടെയും കൂടിച്ചേരലുകളുടെയും മനസ്സുനിറയ്ക്കുന്ന ഒരു കാഴ്‌ച കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഭവിച്ചു. എന്താണ് ആ കാഴ്‌ച എന്നായിരിക്കും?

മലയാള സിനിമയുടെ ഭാഗമായിട്ടുള്ള സീനിയർ അഭിനയത്രികളെ ആദരിക്കുന്ന ഒരു ചടങ്ങ് കേരള രാജ്യാന്തര ചലച്ചിത്ര മേള സംഘടിപ്പിച്ചിരുന്നു. അതിന്‍റെ ഭാഗമായി തലസ്ഥാനത്ത് എത്തിയ അഭിനയത്രികൾക്ക് തങ്ങളുടെ പഴയകാല നായകനെ കാണാന്‍ ഒരു മോഹം. പിന്നെ ഒന്നും ആലോചിച്ചില്ല. നായകന്‍റെ കണ്ണമൂലയിലുള്ള വീട്ടിലേക്ക് നേരെ വച്ചു പിടിച്ചു. കൂടെ മാധ്യമ പ്രവര്‍ത്തകരും.

മധുവിനോടൊപ്പം പഴയകാല നായികമാര്‍ (ETV Bharat)

മലയാളത്തിന്‍റെ ഇതിഹാസതാരം മധുവിനെ കാണാനാണ് അദ്ദേഹത്തിന്‍റെ പഴയകാല നായികമാർ സ്വവസതിയിൽ എത്തിയത്. സുഖ വിവരങ്ങൾ അന്വേഷിക്കുവാനും സൗഹൃദം പുതുക്കുവാനും സീനിയർ നടിമാർ മധുവിന്‍റെ വീട്ടിലെത്തിയപ്പോള്‍ ആ കാഴ്‌ച അക്ഷരാർത്ഥത്തിൽ കൗതുകമായി.

മധുവിന്‍റെ വീട്ടിലെത്തിയ നടിമാർ തങ്ങളുടെ നിത്യഹരിത നായകനെ കണ്ടു ഓർമ്മകൾ അയവിറക്കി. നടി റോജാ രമണി മലയാളികൾക്ക് ശോഭ ചെമ്പരത്തിയാണ്. 1972 ൽ പുറത്തിറങ്ങിയ 'ചെമ്പരത്തി' എന്ന ചിത്രത്തിലൂടെയാണ് ശോഭ മലയാളികൾക്ക് സുപരിചിതയാകുന്നത്. ശോഭ ചെമ്പരത്തി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന കാര്യങ്ങൾ മധുവിനോട് സംസാരിച്ചു.

മുന്‍കാല നായികമാരൊടൊപ്പം മധു (ETV Bharat)

പഴയ കാലങ്ങളെ കുറിച്ച് ചർച്ച ചെയ്‌തപ്പോൾ നടൻ മധുവിന്‍റെ പ്രായം കുറയുന്നതായി തോന്നിയെന്ന് ശോഭ അഭിപ്രായപ്പെട്ടു. 'മഴക്കാറ്' എന്ന ചിത്രത്തിൽ 14 വയസ്സുള്ളപ്പോൾ മധുവിന്‍റെ നായികയായി അഭിനയിച്ച സന്തോഷവും ശോഭ രേഖപ്പെടുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

1964ൽ പുറത്തിറങ്ങിയ 'ആദ്യകിരണങ്ങൾ' എന്ന സിനിമയുടെ വിശേഷങ്ങളാണ് നടി കെആർ വിജയ മധുവിനോട് സംസാരിച്ചത്. നടിമാരായ രാജശ്രീ, ഉഷ കുമാരി, ഹേമ ചൗധരി, സച്ചു, റീജ, ഭവാനി തുടങ്ങിയവരാണ് മധുവിനെ കാണാൻ വസതിയിൽ എത്തിയത്.

മധുവും ആദ്യകാല നായികമാരും (ETV Bharat)

മധുവിന് 91 വയസ്സ് തികഞ്ഞത് കഴിഞ്ഞ സെപ്റ്റംബറിൽ ആണെങ്കിലും അദ്ദേഹത്തിന് വൈകിയ പിറന്നാൾ ആശംസകൾ നേരാനും നടികൾ മറന്നില്ല. ചുവന്ന റോസാപ്പൂക്കൾ പിറന്നാൾ സമ്മാനമായി നടികൾ കരുതിയിരുന്നു.

മധുവിനെ കാണാനെത്തിയ നായികമാര്‍ (ETV Bharat)

പഴയ സിനിമകൾ കാണുമ്പോൾ നിങ്ങളെയൊക്കെ ഓർക്കാറുണ്ടെന്ന് മധു നടിമാരോട് പറഞ്ഞു. ചില നടിമാർക്കൊക്കെ പ്രായം മുഖത്ത് അറിയാനുണ്ടെന്ന് ശ്രീ മധുവിന്‍റെ കൗണ്ടർ. എന്നാൽ ചിലർക്കാകട്ടെ യാതൊരു മാറ്റവുമില്ല പണ്ട് കണ്ടതുപോലെ തന്നെ. മധുവിന്‍റെ അഭിപ്രായം കേട്ട് നടിമാർക്കിടയിൽ ചിരി പടർന്നു.

മധുവിന്‍റെ പിറന്നാൾ ആഘോഷത്തിന് കേരളത്തിൽ വരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതായി പ്രശസ്‌ത നടി കെ ആർ വിജയ അഭിപ്രായപ്പെട്ടു. എന്നാൽ ചില ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് വരാൻ സാധിച്ചില്ല. ഇപ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചത് സന്തോഷമുളവാക്കുന്നുവെന്ന് കെ ആർ വിജയ പറഞ്ഞു.

മുന്‍കാല നായികമാരും മധുവും കണ്ടുമുട്ടിയപ്പോള്‍ (ETV Bharat)

കാണാനെത്തിയ പല നടിമാരും ചെന്നൈയിലാണ് താമസം. എന്നെങ്കിലും കേരളത്തിൽ വരികയാണെങ്കിൽ ആദ്യം നടൻ മധുവിനെ കാണണം എന്നായിരുന്നു എല്ലാവരുടെയും ആഗ്രഹമെന്ന് നടിമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തായാലും വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരൽ കണ്ടുനിന്ന മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങളിലൂടെ ഈ വിവരം അറിഞ്ഞ മലയാളി പ്രേക്ഷകർക്കും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന കാഴ്ചയായി മാറി.

Also Read:ഐഎഫ്എഫ്‌കെയില്‍ മധു അമ്പാട്ടിന്‍റെ നാല് ചിത്രങ്ങള്‍, വ്യത്യസ്‌ത കഥയുമായി പാത്ത്; മൂന്നാം ദിനത്തിലും ഹൗസ് ഫുള്ളായി തിയേറ്ററുകള്‍

ABOUT THE AUTHOR

...view details