കേരളം

kerala

ETV Bharat / entertainment

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി; ഭക്തജനത്തിരക്കിൽ ശബരിമല - DILEEP VISITS SABARIMALA

ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ശബരിമലയിലെത്തിയ ദിലീപ് പ്രാര്‍ഥിച്ച ശേഷം കാണിക്കയിട്ടിരുന്നു

DILEEP VISITS SABARIMALA  DILEEP AT SABARIMALA  ദിലീപ് ശബരിമലയിൽ ദർശനം നടത്തി  SABARIMALA LATEST NEWS
ദിലീപ് ശബരിമലയില്‍ (Etv Bharat)

By ETV Bharat Kerala Team

Published : Dec 6, 2024, 9:21 AM IST

പത്തനംതിട്ട:നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ശബരിമലയിലെത്തിയ ദിലീപ് പ്രാര്‍ഥിച്ച ശേഷം കാണിക്കയിട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

അതേസമയം, സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക് തുടരുകയാണ്. വ്യാഴാഴ്‌ച രാത്രി 9 മണി വരെ 74,974 പേര്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്. അതില്‍ 13,790 പേര്‍ സ്‌പോട്ട് ബുക്കിങ് വഴി എത്തിയവരാണ്. അത്താഴ പൂജ കഴിഞ്ഞപ്പോള്‍ പതിനെട്ടാം പടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി ഭാഗത്തേക്ക് നീണ്ടു.

ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തുന്നു (Etv Bharat)

രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും മുന്‍പ് ഇതില്‍ പകുതി പേര്‍ക്കു പോലും ദര്‍ശനം കിട്ടിയിരുന്നില്ല. നടതുറന്നത് മുതല്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണി വരെ 15 ലക്ഷത്തോളം ഭക്തർ ശബരിമലയിൽ ദർശനത്തിന് എത്തിയെന്നാണ് കണക്ക്.

Read Also:ശബരിമലയിലെ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; വിശദമായ കണക്ക് പുറത്ത്

ABOUT THE AUTHOR

...view details